മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയ്ക്കും ഭാര്യ സുൽഫത്തിനും വിവാഹവാർഷികാശംസകൾ നേർന്ന് ആരാധകരും സഹപ്രവർത്തകരും.ഇരുവരും 41-ാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. ജോജു ജോർജ്, അനു സിതാര, സംവിധായകരായ അജയ് വാസുദേവ്, അരുൺ ഗോപി തുടങ്ങി നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Happy wedding anniversary mammooka and sulfitha ❤️🎉

A post shared by Anu Sithara (@anu_sithara) on

1979 മേയ് ആറിനാണ് മമ്മൂട്ടി സുൽഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന് മമ്മൂട്ടി വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു.

അഭിനയമോഹം തലയ്ക്കുപിടിച്ച മമ്മൂട്ടി വിവാഹത്തിന് മുൻപ് വേഷമിട്ടത് അനുഭവങ്ങൾ പാളിച്ചകൾ, കാലചക്രം എന്നീ ചിത്രങ്ങളിലായിരുന്നു. ആ സിനിമകളിലെ മമ്മൂട്ടിയുടെ ചെറിയ വേഷങ്ങൾ അന്ന് അധികമാരും ശ്രദ്ധിച്ചിരുന്നില്ല. 

 
 
 
 
 
 
 
 
 
 
 
 
 

God Bless you Both ❤️ @mammootty 🥰

A post shared by JOJU (@joju_george) on

വിവാഹത്തിനുശേഷം കെ.ജി ജോർജ്ജ് സംവിധാനം ചെയ്ത മേളയിലൂടെ മമ്മൂട്ടി ശ്രദ്ധനേടി. പിന്നീട് മമ്മൂട്ടി എന്ന നടൻ വളരുകയായിരുന്നു. മലയാള സിനിമയുടെ കഴിഞ്ഞ നാൽപത് വർഷത്തെ ചരിത്രത്തിൽ മമ്മൂട്ടിയുടെ സ്ഥാനം വളരെ വലുതാണ്. മികച്ച കഥാപാത്രങ്ങളുമായി മമ്മൂട്ടി നമുക്കൊപ്പം യാത്ര ചെയ്യുന്നു.. ആ യാത്ര തുടർന്ന് കൊണ്ടിരിക്കുന്നു. അഭിഭാഷകന്റെ ജോലി വിട്ട് നടനാകുക എന്ന മമ്മൂട്ടിയുടെ മോഹത്തിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് സുൽഫത്തായിരുന്നു.

സുറുമിയാണ് മമ്മൂട്ടി-സുൽഫത്ത് ദമ്പതികളുടെ മൂത്ത മകൾ. സുറുമിയേക്കാൾ നാല് വയസ്സിൽ ഇളയതാണ് ദുൽഖർ സൽമാൻ.

Content Highlights : Mammootty And Sulfath Celebrates 41st wedding anniversary wishess from colleagues