സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നവരില്‍ മുന്‍പന്തിയിലാണ് സിനിമാ താരങ്ങള്‍. ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ചിത്രങ്ങളും കുറിപ്പുകളും പങ്കുവച്ചാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത അര്‍ഥങ്ങള്‍ മെനഞ്ഞുകൊണ്ടുള്ള അഭിപ്രായങ്ങളാകും പലരില്‍ നിന്നും നേരിടേണ്ടി വരിക. മിക്കവാറും താരങ്ങള്‍ അതിനൊന്നും മറുപടി പറയാന്‍ പോകാറില്ല, ആവശ്യമില്ലാത്ത കാര്യങ്ങളെ അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഗത്യന്തരമില്ലാതെ വരുമ്പോള്‍ ചിലര്‍ ശക്തമായി പ്രതികരിക്കും. 

അത്തരത്തിലുള്ള ഒരു മോശം കമന്റിന് അനു സിതാര നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അനു സിതാര ഒരു ചിത്രം പങ്കുവയ്ച്ചിരുന്നു. നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ.... എന്നായിരുന്നു അനു പങ്കുവച്ച ചിത്രത്തിന് ഒരാളുടെ കമന്റ്. നിന്നെപ്പോലുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന്‍ എന്നെ വിളിക്കുവോ എന്ന് അനു മറുപടിയും നല്‍കി. എന്തായാലും താരത്തിന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Content Highlights: Anu sithra gives fitting reply to a comment Instagram Photos