ചിയാന്‍ വിക്രമിനെക്കുറിച്ച് ആരാധകര്‍ക്ക് നല്ല മതിപ്പാണ്. തമിഴ് മക്കള്‍ക്കു മാത്രമല്ല, മലയാളികള്‍ക്കും പ്രിയതാരമായ വിക്രമിന്റെ എളിമ നിറഞ്ഞ പെരുമാറ്റം സിനിമയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പോലും പലപ്പോഴും എടുത്തു പറയാറുളളതാണ്. വിക്രമിനൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കു വെക്കുകയാണ് നടി മാളവിക വെയ്ല്‍സ് ഇപ്പോള്‍. പുതിയ ചിത്രം കടാരം കൊണ്ടാന്‍ എന്ന ചിത്രത്തിന്റെ പ്രചരണപരിപാടികള്‍ക്കായി നടന്‍ കേരളത്തിലെത്തിയപ്പോഴാണ് നടിക്ക് ഈ അവസരം ലഭിച്ചത്. ഇഷ്ടതാരത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ആവേശത്തോടെ മാളവിക സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു.

'ഒരിക്കലും നിങ്ങളുടെ സ്വപ്‌നങ്ങള്‍ നിങ്ങള്‍ കൈവിടരുത്' എന്നു ഇദ്ദേഹം പറയുക മാത്രമല്ല, കാണിച്ചും തന്നു. അങ്ങേയറ്റം വിനീതനായ എന്റെ ഈ ഇഷ്ടതാരം അടുത്ത് വന്നു നിന്നപ്പോള്‍ ഞാന്‍ നാണിച്ചുപോയി.' മാളവിക വെയ്ല്‍സ് ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോയ്ക്ക് അടിക്കുറിപ്പെഴുതി.ഫോട്ടോയില്‍ വിക്രം മാളവികയെ നോക്കി നില്‍ക്കുകയാണ്. ഫോട്ടോയ്ക്ക് പ്രശംസകളുമായി ആരാധകകരും രംഗത്തെത്തി.

vikram

Content Highlights : Malavikha Wales with Chiyan Vikram instagram photo