മാസ്റ്റർ സിനിമയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി സാങ്കൽപ്പിക ക്വാറന്റീൻ വീട് വിഭാവനം ചെയ്ത പോസ്റ്ററിനെതിരേ കഴിഞ്ഞ ദിവസം നടി മാളവിക മോഹനൻ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

നടൻമാരായ വിജയ്, വിജയ് സേതുപതി, ശന്തനുഭാ​ഗ്യരാജ്, സംധായകൻ ലോകേഷ് കനകരാജ്, മാളവിക എന്നിവരെ ഉൾപ്പെടുത്തിയാണ് ഒരു ആരാധകൻ പോസ്റ്റർ ഒരുക്കിയത്.

അതിൽ പുരുഷൻമാർ പാട്ടുകേൾക്കുക, കളിക്കുക, പിയാനോ വായിക്കുക തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ മാളവിക പാചകത്തിലാണ്. ഇത് ശ്രദ്ധയിൽപ്പെട്ട മാളവിക ഇങ്ങനെക്കുറിച്ചു. ''ഒരു സാങ്കൽപ്പിക മൂവി ഹൗസിൽ പോലും സ്ത്രീയുടെ ജോലി പാചകമാണ്, ഈ ലിം​ഗഭേദം എന്നില്ലാതാകും-മാളവിക കുറിച്ചു.

Malavika Mohanan against master movie quarantine house poster by a fan gender discrimination

മാളവികയുടെ വിമർശനം ആരാധകരും ഏറ്റെടുത്തതോടെ പോസ്റ്ററിൽ ചില ഭേദ​ഗതികൾ വരുത്തി. പാചകം ചെയ്യുന്ന മാളവികയ്ക്ക് പകരം പുസ്തകം വായിക്കുന്ന മാളവികയാണ് പുതിയ പോസ്റ്ററിലുള്ളത്. പുതിയ പോസ്റ്റർ തനിക്ക് ഇഷ്ടമായെന്ന് മാളവിക കുറിച്ചു. താൻ വായന ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണെന്ന് എങ്ങിനെ മനസ്സിലായെന്നും മാളവിക ചോദിക്കുന്നു...


കൊറോണ ഭീതിയിൽ രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യപിച്ച സാഹചര്യത്തിൽ സിനിമകളുടെ റിലീസും ഷൂട്ടിങ്ങുമെല്ലാം അനിശ്ചിതാവസ്ഥയിലാണ്. ഏപ്രിൽ 9 നാണ് മാസ്റ്ററിന്റെ റിലീസ് തീരുമാനിച്ചത്. അതിനിടെ മാസ്റ്റർ ആമസോൺ പ്രെെമിൽ ഉടനെ റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. എന്നാൽ അത് വാസ്തവമല്ലെന്ന് പറഞ്ഞ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രം​ഗത്തെത്തി. തിയ്യറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാത്രമേ ആമസോൺ പ്രെെമിൽ ലഭ്യമാവുകയുള്ളൂ എന്ന് അവർ വ്യക്തമാക്കി.

Content Highlights: Malavika Mohanan, Master Movie, Vijay, Vijay Sethupathi, Lokesh Kanakaraj