ഒാണം മലയാളികളുടെ മാത്രമല്ല  എന്ന് തെളിയിക്കുകയാണ് ബോളിവുഡ് താരങ്ങൾ. മലെയ്ക അറോറ, അമൃത അറോറ, കരിഷ്മ കപൂര്‍ എന്നിവരാണ് കേരളീയ ശൈലിയിൽ തൂശനിലയിട്ട് സദ്യയുണ്ട് ഒാണമാഘോഷിച്ചത്. പരമ്പരാഗതമായ  ആചാരങ്ങളോടെയാണ്  അവര്‍ ഒാണം ആഘോഷിച്ചത്. 

26 ഇനം വിഭവങ്ങളടങ്ങിയ സദ്യയാണ് താരങ്ങൾ തുശനിലയിട്ട് കഴിച്ചത്. പപ്പടം, പഴം പായസം എന്നിവയെല്ലാം സദ്യയിൽ ഉണ്ടായിരുന്നു. മലെയ്കയുടെയും  അമൃതയുടെയും അമ്മയാണ്  ജോയ്സി അറോറയാണ് സദ്യ ഒരുക്കിയത്.

മലെയ്ക അറോറയാണ് ഇൻസ്റ്റഗ്രാമിലൂടെ ഒാണസദ്യയുടെ ഫോട്ടോ പങ്കുവെച്ചത്. മലയാളികൾക്ക് ഒാണം  ആശംസിക്കാനും താരം മറന്നിട്ടില്ല. ഒാണസദ്യയെക്കാൾ  എനിക്കിഷ്ടപ്പെട്ട ഭക്ഷണം വേറെയില്ല. എൻ്റെ അമ്മ ജോയ്സി അറോറയെക്കാൾ മികച്ച പാചകക്കാരിയുമില്ല. എന്നാണ് മലെയ്ക  ഫോട്ടോയ്ക്കൊപ്പം കുറിച്ചത്.

onam

onam