സമൂഹമാധ്യമങ്ങളിലൂടെ സെലിബ്രിറ്റികള്‍ സദാചാരവാദികളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് സ്ഥിരം സംഭവമാണ്. വസ്ത്രധാരണത്തെച്ചൊല്ലിയുള്ള വിമര്‍ശനങ്ങളും ശരീരഘടനയെ കളിയാക്കുന്ന ബോഡിഷെയ്മിങ്ങുമെല്ലാം ഈ ട്രോളിങ്ങിന്റെ ഭാഗം തന്നെ.  

ബോളിവുഡ് താരം മലൈക അറോറയാണ് ഇത്തവണ സദാചാരവാദികളുടെ ഇരയായിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വിം സ്യൂട്ടിലുള്ള തന്റെ ചിത്രങ്ങള്‍ മലൈക ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഫ്‌ളാഷ്ബാക്ക് ഫ്രൈഡേ എന്ന ഹാഷ്ടാഗോടെയാണ് പണ്ടത്തെ തന്റെ ചിത്രം മലൈക റീപോസ്റ്റ് ചെയ്തത്. ബോളിവുഡിലെ സെലിബ്രിറ്റികളില്‍ പലരും മലൈകയുടെ ഈ ചിത്രം ലൈക് ചെയ്തിട്ടുമുണ്ട്. എന്നാല്‍ സദാചാരവാദികള്‍ക്ക് മലൈകയുടെ ഈ വസ്ത്രധാരണം തീരെ പിടിച്ചില്ല. പതിനഞ്ച് വയസുള്ള മകനുണ്ടായിട്ടും ഇത്തരത്തില്‍ ബിക്കിനി അണിഞ്ഞ് നടക്കുന്നിനാണ് മലൈകയെ കണക്കറ്റ് വിമര്‍ശിച്ചു കൊണ്ടുള്ള സഭ്യതയുടെ സീമകള്‍ ലംഘിച്ചുകൊണ്ടുള്ള കമന്റുകള്‍ നിറഞ്ഞത്.

malaika

ഇതാദ്യമായല്ല മലൈക വസ്ത്രധാരണത്തിന്റെ പേരില്‍ പഴി കേള്‍ക്കുന്നത്. എന്നാല്‍ താനിത്തരം ട്രോളുകളൊന്നും കാര്യമായെടുക്കാറില്ലെന്നാണ് മലൈക പറയുന്നത്. ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലാണ് മലൈക ട്രോളുകളെക്കുറിച്ച് പ്രതികരിച്ചത്. 

'ഞാന്‍ ട്രോളുകള്‍ക്കൊന്നും ശ്രദ്ധ കൊടുക്കാറില്ല അത് തന്നെയാണ് ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടുന്ന രീതി. കഴിഞ്ഞ വര്‍ഷം മാലിദ്വീപില്‍ അവധിയാഘോഷിക്കാന്‍ പോയപ്പോള്‍ എടുത്ത ചിത്രമാണത്. അതിലെ എന്റെ വസ്ത്രധാരണത്തെ ചൊല്ലി ആളുകള്‍ക്ക് പല അഭിപ്രായങ്ങളാണുള്ളത്. അവരോടൊക്കെ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ  കടലില്‍ നീന്തുമ്പോഴും മറ്റും ധരിക്കാന്‍ ഏറ്റവും മികച്ച വസ്ത്രമേതാണെന്നാണ് നിങ്ങളുടെ അഭിപ്രായം? എന്റെ അറിവനുസരിച്ചു വെള്ളവുമായി ബന്ധപ്പെട്ടുള്ള എല്ലാ ആക്ടിവിറ്റീസിനും ലോക വ്യാപകമായി ഉപയോഗിക്കുന്ന  വസ്ത്രമാണ് സ്വിം സ്യൂട്. ഞങ്ങള്‍ വേറെ എന്തെങ്കിലും ധരിക്കണമെന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ ദയവ് ചെയ്ത് ഒന്ന് ബോധവത്കരിക്കണം ... മലൈക പറഞ്ഞു 

content highlights : Malaika Arora trolled for bikini pics malaika in bikkini bollywood actress slut shaming