ടുവില്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് മലൈക അറോറ. അര്‍ജുന്റെ 34-ാം പിറന്നാള്‍ ദിനത്തില്‍ പ്രണയാര്‍ദ്രമായ ഇന്‍സ്റ്റാഗ്രാം ചിത്രം പങ്കുവച്ചാണ് മലൈക തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യമായാണ് മലൈക ഇത്തരത്തിലുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുന്നത്.

പിറന്നാള്‍ ആഘോഷിക്കാന്‍ ഇരുവരും ന്യൂയോര്‍ക്കിലേക്ക് പറന്നിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് ഇവര്‍ യാത്ര തിരിച്ചത്. കഴിഞ്ഞ മാസം ബാലിയില്‍ ഇവര്‍ അവധി ദിനങ്ങള്‍ ആഘോഷിച്ചിരുന്നു. ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

malaika arora

അര്‍ജുനും മലൈകയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. 45 കാരിയായ മലൈകയും 34 വയസ്സുള്ള അര്‍ജുനും തമ്മില്‍ പ്രണയിക്കുന്നത് കണ്ട് രോഷം കൊള്ളുന്ന കപട സദാചാരവാദികളും സാമൂഹിക മാധ്യമങ്ങളില്‍ ധാരാളം ഉണ്ട്. ഇവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ പുതിയ ചിത്രം.

സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബ്ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അര്‍ജുനുമായി മലൈക അടുത്തത്. പൊതുചടങ്ങുകളിലും മറ്റും ഇവര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ ഗോസിപ്പുകള്‍ ശക്തമായി. എന്നാല്‍ പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്. 

Content Highlights: Malaika Arora makes relationship with Arjun Kapoor official, Arjun Kapoor birthday, Bollywood