ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചയാണ് മലൈക അറോറയും അര്‍ജുന്‍ കപൂറും തമ്മിലുള്ള പ്രണയം. കഴിഞ്ഞ ദിവസം മലൈക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഇരുവരുടെയും പ്രണയത്തിന് സ്ഥിരീകരണമായി എന്ന പേരില്‍ പ്രചരിച്ചിരുന്നു. എ.എം എന്ന ഇനിഷ്യലുകള്‍ ആലേഖനം ചെയ്ത മാല ധരിച്ചാണ് ഫോട്ടോയില്‍ മലൈക പ്രത്യക്ഷപ്പെട്ടത്.

ഇതിലെ 'എ' അര്‍ജുന്റെയും 'എം' മലൈകയുടെ ആദ്യാക്ഷരങ്ങളാണെന്നായിരുന്നു ഇവര്‍ കണ്ടെത്തിയത്. അതല്ല മകനായ അര്‍ഹാന്‍ ഖാനെയാണ് 'എ' എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്ന് ചിലര്‍ വാദിച്ചു. ഈ ചര്‍ച്ചകള്‍ക്കിടയില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മലൈക.

പുതിയ പെന്‍ഡന്റിലെ അക്ഷരങ്ങള്‍ സൂചിപ്പിക്കുന്നത് മലൈക അറോറ എന്നാണെന്ന് താരം വ്യക്തമാക്കിയിരിക്കുന്നത്. മാല ഒരുക്കിയ വാഹ്ബിസ് മെഹ്തയ്ക്കു നന്ദി അറിയിച്ചുകൊണ്ടാണ് മാല തലതിരിച്ചിട്ടുകൊണ്ടുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. കഴുത്തില്‍ കിടക്കുന്നത് 'എം എ' ആണെന്ന് ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. സെല്‍ഫി എടുക്കുമ്പോള്‍ ചിത്രം തിരിഞ്ഞു പോയതുമാകാം.

malaika

മലൈകയുടെ വിശദീകരണം വന്നെങ്കിലും അതൊന്നും അംഗീകരിക്കാന്‍ ആരാധകരിൽ പലരും ഇപ്പോഴും തയ്യാറായിട്ടില്ല. ഇന്‍സ്റ്റഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടിന് നല്‍കിയ പേരിലെ ഖാന്‍ മലൈക നീക്കം ചെയ്തതും അടുത്തിടെയാണ്. അര്‍ജുന്‍ കപൂറും മലൈക അറോറയും അടുത്ത വര്‍ഷം വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മലൈകയും അര്‍ജുനും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകാത്തതിനാല്‍ വാര്‍ത്ത ഗോസിപ്പായി ആരാധകര്‍ തള്ളിക്കളഞ്ഞു.

ഇയ്യിടെ കോഫീ വിത്ത് കരണ്‍ ചാറ്റ് ഷോയില്‍ താന്‍ സിംഗിള്‍ അല്ലെന്ന് അര്‍ജുന്‍ കപൂര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ താരം തയ്യാറായില്ല. അത് കൂടാതെ മലൈകയുടെ സഹോദരിയും നടിയുമായ അമൃത അറോറയുടെ വീട് കഴിഞ്ഞ ദിവസം അര്‍ജുന്‍ കപൂര്‍ സന്ദര്‍ശിച്ചിരുന്നു.

ബോളിവുഡ് നടനും നിര്‍മാതാവുമായ അര്‍ബാസ് ഖാനാണ് മലൈകയെ ആദ്യം വിവാഹം ചെയ്തത്. പത്തൊന്‍പത് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2017 ലാണ് ഇരുവരും വേര്‍പിരിയുന്നത്.

Content Highlights : malaika arora arjun kapoor relationship gossips wedding rumours malaika arjun arbaaz khan