ലയാളത്തില്‍ നിന്നും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രങ്ങളില്‍ മിക്കതും ട്രോളുകള്‍ക്ക് ഇരയാകാറുണ്ട്. പ്രേമം തെലുങ്കിന്റെ ട്രെയിലര്‍ റിലീസ് ആയപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് യൂട്യൂബിലെ കമന്റ് ബോക്‌സ് വരെ അടച്ചിടേണ്ട ഗതികേടു വന്നു. 

ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റിമേക്കായ നിമിര്‍ ആണ് പുതിയ ഇര. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയില്‍ പുറത്തിറങ്ങി നല്ല അഭിപ്രായം നേടിയെങ്കിലും ട്രോളുകള്‍ക്ക് കുറവൊന്നുമില്ല. 

തമിഴ് പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചുള്ള മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തിയിട്ടുണ്ടെന്നാണ് ട്രെയിലര്‍ കാണുമ്പോള്‍ ലഭിക്കുന്ന സൂചന. ഇരുചിത്രങ്ങളെയും താരതമ്യം ചെയ്താണ് വിമര്‍ശിക്കുന്നത്. 

nimir

nimir

ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിലെ നായകന്‍. പാര്‍വതി നായര്‍, നമിത പ്രമോദ്, സമുദ്രനി, എം.എസ് ഭാസ്‌കര്‍, മഹേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. അനുശ്രീ അവതരിപ്പിച്ച കഥാപാത്രത്തെ പാര്‍വതിയും അപര്‍ണ ബാലമുരളിയുടെ കഥാപാത്രത്തെ നമിതയും അവതരിപ്പിക്കുന്നു. ബേബി ചേട്ടനായെത്തുന്നത് എം.എസ് ഭാസ്‌കറാണ്. മണിക്കുട്ടനും ബിനീഷ് കോടിയേരിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. 

nimir

nimir

nimir

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം പ്രദര്‍ശനവിജയം നേടുക മാത്രമല്ല സിനിമാ നിരൂപകരുടെ കയ്യടി വാങ്ങുകയും ചെയ്തു. മാത്രമല്ല 2016 ലെ മികച്ച ജനപ്രിയചിത്രത്തിനുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്‌കാരവും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും നേടുകയും ചെയ്തു. ശ്യം പുഷ്‌കറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഫഹദ് ഫാസിലായിരുന്നു നായകന്‍.

nimir

nimir