ലൈപായുതേ എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവനും ആരാധാകരെ നേടി പിന്നീട് ബോളിവുഡിലും പ്രതിഭ തെളിയിച്ച നടനാണ് മാധവന്‍. 19 വര്‍ഷമായി സിനിമയില്‍ തുടരുന്ന നടന് ഇപ്പോഴും വലിയൊരു ആരാധകവൃന്ദമുണ്ട്. അതില്‍ ആരാധികമാരാണേറെ. നടന്റെ ചിരിയും ആകര്‍ഷകമായ ശരീര സൗന്ദര്യവും പുതിയ തലമുറയെ പോലും വിസ്മയിപ്പിക്കുന്നു.

മാധവന്റെ ഒരു പഴയ ചിത്രം തപ്പിയെടുത്ത് ട്വീറ്റുമായി രംഗത്തു വന്നിരിക്കുകയാണ് ഒരു ആരാധികയിപ്പോള്‍. ചിത്രത്തിനൊപ്പം ആരാധികയുടെ വാക്കുകള്‍ ഇങ്ങനെ. എന്തൊരു ഹോട്ട് ആണ് താങ്കള്‍..എനിക്കു കരയാന്‍ തോന്നുന്നു... എങ്ങനെയാണ് താങ്കളിങ്ങനെ ഹോട്ട് ആയിരിക്കുന്നത്? 

ആരാധികയുടെ ട്വീറ്റ് പങ്കുവെച്ച് മാധവനും അതു ശരിവയ്‌ക്കെുന്നു. ഇതു രണ്ടു വര്‍ഷം പഴക്കമുള്ള ചിത്രമാണെന്ന് താരം വ്യക്തമാക്കുന്നു. എനിക്കും കരച്ചില്‍ വരുന്നു.. എത്രയും പെട്ടെന്ന് ആ പഴയ ലുക്കിലേക്ക് മടങ്ങിപ്പോകണം.. താരം ചിരിച്ചുകൊണ്ടു ട്വീറ്റ് ചെയ്തു.

madhavan

Content Highlights : Madhavan's response to his old photo shared by his lady fan in twitter