ഴയത്ത് സ്വയം കുട പിടിച്ച് പാര്‍ലമെന്റിലെത്തി മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.

ഇപ്പോഴിതാ ആ പോസ്റ്റിനെ ട്രോളി സംവിധായകന്‍ എം.എ നിഷാദ്. പ്രിയദര്‍ശന്റെ പേര് പറയാതെ പരോക്ഷമായാണ് അദ്ദേഹത്തിന്റെ ട്രോള്‍.

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ ജഗദീഷ് അവതരിപ്പിച്ച അപ്പുക്കുട്ടന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ ട്രോള്‍. 'എന്താണെന്നറിയില്ല എനിക്കും ഭയങ്കര അപ്പ്രീസിയേഷന്‍ ആണ്, അപ്പുക്കുട്ടനോട് എന്താ, ഇങ്ങനെ സിമ്പിള്‍ ആയി പറയുന്ന സംവിധായകരെ, അവര്‍ക്ക് ഇഷ്ടമല്ലേ? ഡോണ്ട് ദേ ലൈക്ക്?' എന്നദ്ദേഹം കുറിച്ചിട്ടുമുണ്ട്.

Content Highlights: MA Nishad, Priyadarshan, Narendra Modi