പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്നുവെന്ന വാർത്തയുടെ ആവേശത്തിലാണ് ആരാധകർ. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള പാതിവഴിയില്‍ ഉപേക്ഷിച്ച ലൂസിഫര്‍ എന്ന ചിത്രമാണ് പൃഥ്വി ഏറ്റെടുത്തത്.
ചിത്രീകരണമൊന്നും തുടങ്ങിയിട്ടില്ലെങ്കിലും സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ അവരവരുടെ മനസ്സിലെ ലൂസിഫറിന്റെ പണിപ്പുരയിലാണ്.
പ്രചരിക്കുന്ന 'ഫസ്റ്റ് ലുക്കുകളും', 'ട്രെയിലറുകളും', 'മോഷന്‍ പോസ്റ്ററുകളും' ഒന്നും തന്നെ ആ സിനിമയുടെ യഥാര്‍ഥ കഥയെയോ കഥാപാത്രത്തെയോ ആസ്പദാക്കി ഉള്ളതല്ലെന്നും എന്നാല്‍ അതില്‍ പലതും കലാബോധവും മൂല്യവും ഉള്ളവയാണെന്നും പൃഥ്വിരാജ് നേരത്തേ പറഞ്ഞിരുന്നു.
ഇതിനിടെ ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലുള്ള പ്രചരണങ്ങളും ശക്തമായിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. മുരളി ഗോപിയാണ് ലൂസിഫറിന്റെ തിരക്കഥ രചിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിതം നിര്‍മിക്കുന്നത്.