പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫര്‍. ചിത്രത്തിന്റെ 26 കഥാപാത്രങ്ങളുടെ കാരക്ടര്‍ പോസ്റ്ററുകള്‍ ഇരുപത്തിയാറ് ദിവസങ്ങള്‍ കൊണ്ട് പുറത്തിറക്കിയ അണിയറപ്രവര്‍ത്തകര്‍ 27-ാമത്തെ പോസ്റ്ററിലായിരുന്നു ഒരു കിടിലന്‍ ട്വിസ്റ്റ് ആരാധകര്‍ക്കായി ഒളിപ്പിച്ചു വച്ചിരുന്നത്. സംവിധായകന്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെയായിരുന്നു 27-മത്തെ പോസ്റ്ററില്‍ അവതരിപ്പിച്ചത്. 

എന്നാല്‍ ഈ പോസ്റ്റര്‍ പുറത്തിറങ്ങുന്നതിന് മുന്‍പും ശേഷവും ആരാധകര്‍ പ്രതീക്ഷിച്ച മറ്റൊരു കഥാപാത്രം ഉണ്ട്. സുരാജ് വെഞ്ഞാറമ്മൂടിന്റെ ഹിറ്റ് കഥാപാത്രമായ ദശമൂലം ദാമുവാണ് ലൂസിഫറില്‍ ആരാധകര്‍ കാത്തിരുന്ന ആ കഥാപാത്രം. ഇതിന്റെ ട്രോൾ പോസ്റ്ററും വൈറലായി മാറിയിരുന്നു. ലൂസിഫറില്‍ എത്തുമ്പോള്‍ ദശമൂലം ദാമു, ദാമു നെടുമ്പള്ളിയായി മാറുന്നുണ്ട്. 

ക്രിയേറ്റിവിറ്റി എന്ന അടിക്കുറിപ്പോടെ സുരാജ് തന്നെ ഈ ട്രോള്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. നടി രചന നാരായണന്‍ കുട്ടി, വിജയ് യേശുദാസ് തുടങ്ങി നിരവധി ആളുകളാണ് പോസ്റ്ററിന് താഴെ പ്രതികരണവുമായി എത്തിയത്.

Lucifer

മമ്മൂട്ടിയെ നായകനായി 2009 -ല്‍ ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമാണ് ദശമൂലം ദാമു. ട്രോളന്മാരുടെ കണ്ണിലുണ്ണികളായ പഞ്ചാബി ഹൗസിലെ രമണനും പുലിവാല്‍ കല്യാണത്തിലെ മണവാളനുമൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന കഥാപാത്രം കൂടിയാണ് ദാമു.

Content Highlights : Lucifer character Poster Trolls Dasamoolam damu as Damu Nedumpally Suraj Venjarammoodu Lucifer