ന്യൂയോര്‍ക്ക്: ഹൊറര്‍ സിനിമകള്‍ കാണാന്‍ ഇഷ്ടവും ധൈര്യവും ഉണ്ടെങ്കില്‍ 1300 ഡോളര്‍ (ഏകദേശം 95000 രൂപ) സമ്പാദിക്കാന്‍ അവസരം. അമേരിക്കന്‍ കമ്പനിയായ ഫിനാന്‍സ് ബസിന്റേതാണ് ഈ വാഗ്ദാനം. ഒക്ടോബര്‍ മാസത്തില്‍ 13 ചിത്രങ്ങള്‍ കണ്ടാല്‍ ഇത്രയും രൂപ സമ്മാനമായി നല്‍കാമെന്ന് കമ്പനി പറയുന്നു. 

സോ, അമറ്റിവില്ല ഹൊറര്‍, എ ക്വയറ്റ് പ്ലേസ്, എ ക്വയറ്റ് പ്ലേസ്-2, കാന്‍ഡിമാന്‍, ഇന്‍സിഡ്യസ്, ദ ബ്യെര്‍ വിച്ച് പ്രൊജക്ട് സിനിസ്റ്റര്‍, ഗെറ്റ് ഔട്ട്, ദ പര്‍ജ്, ഹാലോവീന്‍, പാരാനോര്‍മല്‍ ആക്ടിവിറ്റി, അനബെല്ലെ എന്നീ ചിത്രങ്ങളാണ് കാണേണ്ടത്. 

ഹൊറര്‍ ചിത്രങ്ങളുടെ ബജറ്റും ബാനറും പ്രേക്ഷകരില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. ഹൊറര്‍ മൂവി ഹാര്‍ട്ട് റേറ്റ് അനലിസ്റ്റ് എന്നാണ് പദ്ധതിയുടെ പേര്. ചിത്രങ്ങള്‍ കാണുമ്പോള്‍ വ്യക്തിയുടെ ഹൃദയമിടിപ്പ് ഫിറ്റ് ബിറ്റ് എന്ന ഉപകരണം വച്ച് അളക്കും. കുറഞ്ഞ ബജറ്റിലുള്ള ചിത്രങ്ങളേക്കാളോ ഉയര്‍ന്ന ബജറ്റിലുള്ള ചിത്രങ്ങളാണോ ആളുകളെ കൂടുതല്‍ ഭയപ്പെടുത്തുന്നതെന്ന് അറിയാനാണിത്. സെപ്റ്റംബര്‍ 26 വരെ അപേക്ഷികള്‍ നല്‍കാം. അമേരിക്കയില്‍ താമസിക്കുന്ന 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് അവസരം. തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ പേര് ഒക്ടോബര്‍ 1 ന് പ്രഖ്യാപിക്കും. പിന്നീട് ചിത്രങ്ങള്‍ അയച്ചു നല്‍കും. ഒക്ടോബര്‍ 4 മുതല്‍ 18 വരെയുള്ള കാലയളവില്‍ ചിത്രങ്ങള്‍ കണ്ടു തീര്‍ക്കണം.

Content Highlights: Love horror movies This US Company Will Pay You $1,300 To Watch 13 Horror films In October