ളത്തില്‍ ദിനേശനും ശോഭയും ശ്രീനിവാസന്റെ രചനയില്‍ പുറത്തുവന്ന ശക്തമായ കഥാപാത്രങ്ങളായിരുന്നു. വടക്കുനോക്കിയന്ത്രം എന്ന ഹിറ്റ് ചിത്രത്തിന്റെ അരികുപിടിച്ച് ശ്രീനിവാസന്റെ മകന്‍ ധ്യാന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. ധ്യാന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിനേശനായി നിവിന്‍പോളിയും ശോഭയായി നയന്‍താരയും എത്തുന്നു.

ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ ധ്യാനിനെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മാതാവു കൂടിയായ അജു വര്‍ഗീസ്. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഒരു ദൃശ്യം ഉള്‍പ്പെടുത്തിയാണ് പുതിയ പോസ്റ്റര്‍. ശ്രീനിവാസന് നിര്‍ദ്ദേശം കൊടുക്കുന്ന ധ്യാനിനെ ചിത്രത്തില്‍ കാണാം. ''നിനക്കിതൊക്കെ അറിയാമോടെ?''- എന്നാണ് അജുവിന്റെ ചോദ്യം. 

aju varghese

യുവനായകന്മാര്‍ക്കൊപ്പം നയന്‍താര മലയാള സിനിമയില്‍ അഭിനയിക്കുന്ന ആദ്യചിത്രംകൂടിയാണിത്. ഫന്റാസ്റ്റിക് ഫിലിംസ് എം. സ്റ്റാര്‍ കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ അജു വര്‍ഗീസിനൊപ്പം വിശാഖ് പി. സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മുപ്പതു വയസ്സിനു മുകളിലുള്ള ഒരു യുവാവിന്റെ പ്രണയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

നാട്ടിലെ ഉയര്‍ന്ന കുടുംബമഹത്ത്വമുള്ള ഒരു കുടുംബത്തിലെ അംഗമാണ് ദിനേശന്‍. അഭിമാനിയാണ്. കുടുംബമഹിമയ്‌ക്കൊപ്പം സാമ്പത്തിക അടിത്തറയുമുള്ള കുടുംബാംഗമാണ് ദിനേശന്‍. ഒരു വിവാഹച്ചടങ്ങിനിടയിലാണ് ശോഭയെ കണ്ടുമുട്ടുന്നത്. മലയാളവും തമിഴും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഒരു പാലക്കാടന്‍ ബ്രാഹ്മണ പെണ്‍കുട്ടിയാണ് ശോഭ. സ്വന്തമായി വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവളാണ് ശോഭ. രണ്ടുപേരും ഏറെ അഭിമാനികള്‍. സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നവര്‍. ഇവരുടെ പ്രണയമാണ് ലൗ ആക്ഷന്‍ ഡ്രാമ.

ടൈറ്റിലില്‍ പറയുന്നതുപോലെ, ലൗവും ആക്ഷനും ഡ്രാമയും കോര്‍ത്തിണക്കിയ എന്റര്‍ടെയ്‌നറാകും ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഉര്‍വശി, അജുവര്‍ഗീസ്, ധന്യാബാലകൃഷ്ണന്‍, സംവിധായകന്‍ ജൂഡ് ആന്റണി എന്നിവര്‍ക്കൊപ്പം തമിഴിലെയും കന്നഡയിലെയും താരങ്ങളും അഭിനയിക്കുന്നു.

Content Highlights: Malayalam Movie Latest News, Sreenivasan, Dhyan, Love Action Drama, Aju Varghese, Thalathil Dinesan