മ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി എത്തിയ രണ്ട് അപരന്മാരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഫഹദ് ഫാസിലിന്റെ അപരൻ എന്ന വിശേഷണത്തോടെ ടിക് ടോക്കിൽ ശ്രദ്ധനേടുന്ന  അക്കി ബക്കെറും നടൻ ഷറഫുദ്ധീന്റെ അപരനുമാണ് താരങ്ങളെ പോലും ഞെട്ടിക്കുന്ന രൂപസാദൃശ്യത്തോടെ അമ്പരപ്പിക്കുന്നത്.

ട്രാൻസ് സിനിമയിലെ ഫഹദിന്റെ കഥാപാത്രമായ പാസ്റ്റർ ജോഷ്വ കാൾട്ടനായുള്ള അക്കിയുടെ പ്രകടനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

വിഷ്ണുദാസ്.പി.എസ് എന്ന കലാകാരനാണ് ഷറഫുദ്ധീൻ‍റെ അപരനായി വന്ന് അമ്പരപ്പിക്കുന്നത്. അഞ്ചാം പാതിര എന്ന ചിത്രത്തിൽ ഷറഫുദ്ധീൻ അവതരിപ്പിച്ച ഡോക്ടർ ബെഞ്ചമിൻ ലൂയിസ് എന്ന കഥാപാത്രമായാണ് വിഷ്ണുദാസിന്റെ മെയ്ക്കോവർ.

''ഞെട്ടിപ്പിക്കുന്ന അപരൻ.. !! ഡോക്ടർ ബെഞ്ചമിൻ ലൂയീസ്''- എന്ന കുറിപ്പോടെ അഞ്ചാം പാതിരയുടെ സംവിധായകൻ മിഥുന്‌ മാനുവൽ തോമസും വീഡിയോ പങ്കുവച്ചിട്ടുണ്ട്.. 

Content Highlights : doppelganger of Fahad Faazil And Sharafudheen Pastor Joshua Carlton Benjamin Louis Tik Tok, Look alike