ചെന്നൈ പ്രളയത്തില്‍ കെടുതി അനുഭവിച്ചവര്‍ക്ക് കൈത്താങ്ങാകാന്‍ തെന്നിന്ത്യയിലെ താരറാണിമാരും. സുഹാസിനിയുടെ സ്വപ്‌ന പദ്ധതിയായ രവിവര്‍മ ചിത്രങ്ങള്‍ക്ക് റാമ്പില്‍ ജീവന്‍ നല്‍കി ലിസി, ഖുശ്ബു തുടങ്ങിയവര്‍ രംഗത്തെത്തി പ്രളയബാധിതര്‍ക്ക് വേണ്ടി പണം സ്വരൂപിച്ചത്. 

ലിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം. 

രവിവര്‍മ ചിത്രങ്ങളെ ആധാരമാക്കി സുഹാസിനി മണിരത്‌നം വിഭാവനം ചെയ്ത സ്വപ്ന പദ്ധതി അങ്ങനെ സാക്ഷാത്കരിച്ചു. രാജവനിതയെയാണ് ഞാന്‍ പുനരാവിഷ്‌കരിച്ചത്. 

ഐതിഹാസികമായ ഒരു പെയിന്റിങ്ങായി ജീവനോടെ വരുവാന്‍ സാധിച്ചത് സ്വപ്‌നതുല്യമായ ഒരനുഭവമായിരുന്നു. ഖുശ്ബു, ഗോപികവര്‍മ  ഉള്‍പ്പെടെയുള്ളവര്‍ റാമ്പില്‍ രവി വര്‍മ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി നൃത്തം ചെയ്തു. ഹാസിനിക്ക് നന്ദി. ഒരിക്കലും മറക്കാനാവാത്ത ഒരു നിമിഷമായിരുന്നു അത്- ലിസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.