സംവിധായകന്‍ കമലിന്റെ ശിഷ്യന്മായിട്ടായിരുന്നു ലാല്‍ജോസിന്റെയും അക്കു അക്ബറിന്റെയും ദിലീപിന്റെയും സിനിമാ ജീവിതം ആരംഭിക്കുന്നത്. ലാല്‍ജോസും അക്കു അക്ബറും പിന്നീട് സംവിധായകരെന്ന നിലയിലും  ദിലീപ് അഭിനേതാവെന്ന നിലയിലും സിനിമയില്‍ പേരെടുത്തു.  

ലാല്‍ ജോസ് ദിലീപിനെവച്ച് ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, രസികന്‍, ചാന്ത്‌പൊട്ട്, മുല്ല, സ്പാനിഷ് മസാല, ഏഴ് സുന്ദരരാത്രികൾ എന്നീ ചിത്രങ്ങളും അക്കു ദിലീപിനെ നായകനാക്കി മഴത്തുള്ളിക്കിലുക്കം, സദാനന്ദന്റെ സമയം, വെള്ളരിപ്രാവിന്റെ ചങ്ങാതി എന്നീ ചിത്രങ്ങളും ചെയ്തു.

എന്നാല്‍, മൂവര്‍ക്കും ഫോട്ടോയില്‍ കാണുംപോലെ ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സങ്കട​മാണ് ഇപ്പോൾ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച മൂവരുടെയും സൗഹൃദത്തിന്റെ ഓര്‍മ പുതുക്കുകയാണ് ലാല്‍ജോസ്.  1990 കളിലെപ്പൊഴോ ഏതോ ഒരു സിനിമാ സെറ്റില്‍ വച്ച് മൂവരും ഒരുമിച്ചെടുത്ത ചിത്രം കഴിഞ്ഞ മാര്‍ച്ചില്‍ അകു അക്ബര്‍ പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രത്തിന്റെ പുതിയ പതിപ്പ്  തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ലാല്‍ജോസ്.

'ഒരു പഴയഫോട്ടോയുടെ പുതിയ പതിപ്പ് എന്ന തലക്കെട്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.