ഭിനേതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ മാത്രമല്ല താനൊരു നല്ല നര്‍ത്തകന്‍ കൂടുയാണെന്ന് തെളിയിച്ച ആളാണ് ലാല്‍. മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയ ചടങ്ങിലും ലാല്‍ തന്റെ പ്രതിഭ വീണ്ടുംതെളിയിച്ചു. പഞ്ചാബി സ്റ്റൈലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച് ലാല്‍ അതിഥികളെ കയ്യിലെടുത്തു. 

എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍. പഞ്ചാബി തീമിലായിരുന്നു ചടങ്ങുകള്‍. ആട്ടവും പാട്ടുമൊക്കെയായി ഏറെ രസകരമായതും ആര്‍ഭാടം നിറഞ്ഞതുമായിരുന്നു ചടങ്ങുകള്‍. ലാലിന്റെ നൃത്തരംഗങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ലാലിനൊപ്പം മകന്‍ ജീന്‍ പോള്‍ ലാലും മോണിക്കയും ചുവടുവയ്ക്കുന്നുണ്ട്.

ആസിഫ് അലി, ഭാവന തുടങ്ങിയവര്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു.

Content Highlights: Actor Lal, Jean Paul Lal, Monica