ന്മദിനത്തില്‍ പ്രിയയ്ക്ക് ആശംസകളേകി കുഞ്ചാക്കോ ബോബന്‍. മനോഹരമായൊരു കുറിപ്പിലൂടെയാണ് നടന്‍ പ്രിയ പത്‌നിക്ക് ആശംസകളറിയിച്ചിരിക്കുന്നത്. 

ഇന്നാണ് നിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ജന്മദിനം.. ഇന്ന് നിനക്കു കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല സമ്മാനമാണ് നിന്റെ കൈകളിലിരിക്കുന്നത്. ഇസഹാക്ക്.. നീയെന്റെ ബെറ്റര്‍ ഹാഫ് അല്ല, ബെസ്റ്റ് ഹാഫ് ആണ്. സന്തോഷം നിറഞ്ഞ ജന്മദിനവും ചുംബനങ്ങളും.. 

അടുത്തിടെയാണ് ഇരുവരും പതിനഞ്ചാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. 2005 ഏപ്രില്‍ 2നാണ് പ്രിയ ആന്‍ സാമുവലിനെ കുഞ്ചാക്കോ ബോബന്‍ വിവാഹം ചെയ്യുന്നത്. 2019 ഏപ്രില്‍ 16ന് ആയിരുന്നു ഇസഹാക്കിന്റെ ജനനം.

kunchacko boban

Content Highlights : kunchacko boban wishes priya on her birthday with izahaak facebook post