മാധാനപരമായ ദാമ്പത്യജീവിതത്തിന് പാലിക്കേണ്ട ഒരു നിയമമുണ്ടെന്നും അത് ഏതെന്നും പറഞ്ഞ് രസകരമായ പോസ്റ്റുമായി കുഞ്ചാക്കോ ബോബൻ. തലമുറകളായി കൈമാറി വരുന്ന നിയമങ്ങളാണെന്നും ഒന്നോർമ്മിപ്പിക്കുന്നു എന്നേയുള്ളൂവെന്നും ചാക്കോച്ചൻ ഫെയ്സ്ബുക്കിൽ കുറിക്കുന്നു. ഭാര്യ പ്രിയയ്ക്കൊപ്പമുള്ള ഒരു സെൽഫി പങ്കുവെച്ചുകൊണ്ടാണ് ചാക്കോച്ചന്റെ സോഷ്യൽമീഡിയ പോസ്റ്റ്.

'നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കട്ടെ' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ചാക്കോച്ചന്റെ ക്യാപ്ഷൻ കലക്കിയെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിൽ മകൻ ഇസയില്ലല്ലോയെന്നും ചിലർ സങ്കടപ്പെടുന്നുണ്ട്.

Content Highlights :kunchacko boban posts pic with wife priya funny fb post on golden rule of married life