ലോക തപാല്‍ ദിനത്തോട് അനുബന്ധിച്ച് തനിക്ക് കത്തെഴുതിയ കുഞ്ഞാരാധികയ്ക്ക് മറുപടിക്കത്തുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. അയ്യപ്പന്‍കോവില്‍ ഗവണ്‍മെന്റ് എല്‍.പി,സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കീര്‍ത്തനയാണ് തന്‍റെ പ്രിയപ്പെട്ട താരത്തിന് കത്തെഴുതിയത്. 

ബഹുമാനപ്പെട്ട കുഞ്ചാക്കോ ബോബന്‍ സര്‍ അറിയുന്നതിന്, ഞാന്‍ അയ്യപ്പന്‍കോവില്‍  ഗവണ്‍മെന്റ് എല്‍.പി.സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് അങ്ങേയ്ക്ക് ഒരു കത്തെഴുതുന്നതില്‍ വളരെ സന്തോഷമുണ്ട്. സിനിമ മേഖലയില്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു...എന്ന് കീര്‍ത്തന എഴുതിയ കത്തില്‍ പറയുന്നു.

ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെയാണ്

പ്രിയപ്പെട്ട കീര്‍ത്തന മോള്‍ക്ക്, മോളെനിക്ക് അയച്ച കത്തു കിട്ടി. സ്നേഹത്തിനും ആശംസയ്ക്കും ഒരുപാട് നന്ദി. മോള്‍ടെ വീട്ടിലും സ്കൂളിലും ഉള്ള എല്ലാവരോടും എന്‍റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുക..എല്ലാ നന്മകളും വിജയങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.. ചാക്കോച്ചന്‍ കുറിച്ചു.

Kunchacko Boban

Content Highlights : Kunchacko Boban Letter To Kiddo Fan Instagram Post