പ്രണവ് മോഹൻലാലിന്റെ അപരനെ പരിചയപ്പെടുത്തി നടൻ കുഞ്ചാക്കോ ബോബൻ. അറിയിപ്പ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോ ആണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്. ബിപിൻ തൊടുപുഴയാണ് പ്രണവിന്റെ ആ അപരൻ. 

“പ്രണവ് മോഹൻലാലിനെ പോലിരിക്കുന്ന ബിപിൻ തൊടുപുഴയുമായി ഒരു അപ്രതീക്ഷിത കണ്ടുമുട്ടൽ. ഷൂട്ടിനിടയിലെ തമാശകൾ എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ചിത്രമാണ് 'അറിയിപ്പ്'. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഷെബിന്‍ ബക്കർ  മഹേഷ് നാരായണൻ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ് നിർമാണം. നോയ്ഡയിലാണ് അറിയിപ്പിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.

Content Highlights : Kunchacko boban Funny video, Pranav Mohanlal dupe, Ariyippu movie location video