ക്രിമിനല്‍ സൈക്കോളജിസ്റ്റായി കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് അഞ്ചാം പാതിരാ. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

സിനിമയുടെ സ്‌ക്രീനിംഗ് വിവരങ്ങളും പ്രതികരണങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുന്നതിനൊപ്പം തീയേറ്ററിലിരുന്നു സിനിമ കാണുന്ന ഒരാളുടെ ചിത്രം കൂടി ആരാധകരെ കാണിച്ചിരിക്കുകയാണ് ചാക്കോച്ചന്‍. ആദ്യ സിനിമ കാണാന്‍ കൊച്ചി പി വി ആറില്‍ ഗോള്‍ഡ് ക്ലാസ് ടിക്കറ്റെടുത്ത് സീറ്റ് ഉറപ്പിച്ചിരിക്കുന്നത് മറ്റാരുമല്ല, ഇസഹാക്ക് കുഞ്ചാക്കോ ആണ്.

ancham pathira

Content Highlights : Kunchacko Boban facebook post about izahaak kunchacko watching anchaam pathira