ഭാര്യ  പ്രിയയുടെ അച്ഛൻ സാമുവൽ കുട്ടിക്ക് ജൻമദിനാശംസകൾ നേർന്ന് നടൻ കുഞ്ചാക്കോ ബോബൻ പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അപ്പാപ്പനും അപ്പനുമൊപ്പം വീടിന്റെ ബാൽക്കണിയിലിരുന്ന് പുറം കാഴ്ച്ചകൾ ആസ്വദിക്കുന്ന ഇസയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചന്റെ പോസ്റ്റ്. 

ചാക്കോച്ചന്റെ ഭാര്യ പ്രിയയുടെ പിതാവ് സാമുവൽ കുട്ടിയുടെ 75–ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ‘ചില്ലിംഗ് വിത്ത് ഹിസ് അപ്പാപ്പൻ ആൻഡ് അപ്പൻ’ എന്ന കുറിപ്പോടെയാണ് താരം കുഞ്ഞ് ഇസയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

‘രണ്ടു ദിവസങ്ങൾക്ക് മുൻപ് അപ്പാപ്പൻ 75-ാം പിറന്നാൾ ആഘോഷിച്ചു.അദ്ദേഹത്തിന്റെ ആ​ഗ്രഹങ്ങള് സാധിപ്പിച്ച് കൊടുത്തതിൽ ദൈവം കാരുണ്യവാനാണ്.. മിസ്റ്റർ സാമുവൽകുട്ടി, എന്റെ സ്വന്തം സാംകു, നിങ്ങളുടെ പ്രിയപ്പെട്ട മകളെ എനിക്ക് രാജ്ഞിയായി തന്നതിന് നന്ദി. നിങ്ങളുടെ കണ്ണിലെ തിളക്കം നിങ്ങളുടെ മകളും കൊച്ചുമകനുമാണ്’ചാക്കോച്ചൻ കുറിച്ചു. 75-ാം ജന്മദിനം ആഘോഷിക്കുന്ന സാംകുവിന് സന്തോഷവും ആരോ​ഗ്യവും ദൈവാനു​ഗ്രഹവും ഉണ്ടാവട്ടെ.. ചാക്കോച്ചൻ കുറിച്ചു

Kunchacko

Content Highlights : Kunchacko Boban Birthdy Wishes to Wife Priya's Father