വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു ശ്യാം പുഷ്‌കറിന്റെ തിരക്കഥയില്‍, മധു സി നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ്. ഫഹദ് ഫാസില്‍, ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്‌സോഫീസിലും വിജയമായിരുന്നു. ഇപ്പോഴിതാ പുറത്തിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും കുമ്പളങ്ങി നൈറ്റ്‌സ് ചര്‍ച്ചയാവുകയാണ്.

ചിത്രത്തില്‍ അധികമാരും ശ്രദ്ധിക്കാത്ത ചില ബ്രില്യന്‍സുകളെക്കുറിച്ച് പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഓരോ കഥാപാത്രത്തിന്റെയും പ്രത്യേകതകള്‍ സൂക്ഷ്മമായി ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ചിത്രത്തിന്റേതായി ആദ്യം പുറത്തിറങ്ങിയ പോസ്റ്റര്‍ ഫഹദ് അവതരിപ്പിക്കുന്ന ഷമ്മിയുടെയും ഗ്രേസ് ആന്റണി അവതരിപ്പിക്കുന്ന സിമിയുടെയും വിവാഹചിത്രമാണ്. എന്നാല്‍ സിനിമയില്‍ ഇരുവരുടെയും വിവാഹം കാണിക്കുന്നില്ല. എന്നാല്‍ ഇവരുടെ ഈ വിവാഹ ഫോട്ടോ ആണ് അവരുടെ മുറിയിലെ കലണ്ടറില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഷമ്മി എന്ന സൈക്കോ കഥാപാത്രത്തിന്റെ പ്രത്യേകതകയും വീഡിയോയില്‍ പറയുന്നുണ്ട് 

പണ്ട് മുതലേ കഴിക്കുന്ന പാത്രത്തിലെ കഴിക്കൂ എന്ന വാശി, പഴ മോഡല്‍, ബുള്ളറ്റ്, പണ്ടത്തെ ബൂമര്‍ ബബ്ബിള്‍ഗമ്മിന്റെ ഉപയോഗം അങ്ങനെ ആരും ശ്രദ്ധിക്കാത്ത സൂക്ഷ്മാംശങ്ങള്‍ നിരവധി 

വീഡിയോ കാണാം 

Content Highlights : Kumbalangi Nights Movie Hidden Details Video Fahad Shane Soubin Sreenath Kumbalangi Nights Movie