ധനുഷും ടൊവിനോ തോമസും ഒന്നിച്ച തമിഴ് ചിത്രം മാരി ടൂ കണ്ട് ടൊവിനോയുടെ ഫാനായി മാറിയ നടന്‍ കൃഷ്ണശങ്കറിന്റെ മകന്‍ അച്ഛന് ഒരു ഉഗ്രന്‍ പണി കൊടുത്തു. അച്ഛനോട് പുഷ് അപ് എടുക്കാന്‍ പറഞ്ഞ് അച്ഛന്റെ പുറത്തു കയറി ഇരിപ്പായി. ഒടുവില്‍ മകനേയും പുറത്തിരുത്തി 15 പുഷ് അപ്പുകള്‍ എടുക്കേണ്ടി വന്നു. ലോക് ഡൗണില്‍ മകനുമൊത്തുള്ള ഈ കുസൃതിയുടെ വീഡിയോ കൃഷ്ണശങ്കര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വീഡിയോയില്‍ മകന്‍ എണ്ണുകയും അച്ഛന്‍ പുഷ്അപ്പുകള്‍ തുടരെ തുടരെ എടുക്കുന്നു. 15 പ്രാവശ്യം ചെയ്തു കഴിഞ്ഞ് ക്ഷീണിതനായ നടന്‍ മകനോട് പറഞ്ഞു- ഇനി ടൊവിനോ ചെയ്യും. പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെ: 'മകനേ ഓമി, നീ മാരി 2 കണ്ടു ഫാനായപ്പോള്‍ അതെനിക്ക് ''ഇമ്മാരി'' പണിയാകുമെന്നു കരുതിയില്ല..' ടൊവിനോ തോമസിനെ ടാഗ് ചെയ്തുകൊണ്ടാണ് കൃഷ്ണശങ്കറിന്റെ പോസ്റ്റ്.
Content Highlights : krishna sankar with his son on back taking push ups video vial maari 2 movie fan tovino