ത്മരാജന്റെ സംവിധാനത്തില്‍ 1983 ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. മമ്മൂട്ടിയും സുഹാസിനിയും ആയിരുന്നു ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

37 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആദ്യസിനിമയിലെ ആദ്യ സംഭാഷണം  ഓര്‍ക്കുകയാണ് റഹ്മാന്‍. സിനിമയില്‍ നിന്നുള്ള രംഗം പങ്കുവച്ച് കൊണ്ട് റഹ്മാന്‍ ഇങ്ങനെ കുറിച്ചു.

''മമ്മൂട്ടിയോട്. വായടക്കൂ, അബദ്ധം പറയരുത്. എന്റെ ആദ്യ ഡയലോഗ്. ക്യാമറയ്ക്ക് മുന്നിലെ എന്റെ ആദ്യ ഷോട്ട്. എന്റെ ആദ്യ നായകനോടൊപ്പം''

ഊട്ടിയിലെ ബോര്‍ഡിങ് സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് കൂടെവിടെ. ആലീസ് എന്ന അധ്യാപികയായി സുഹാസിനിയെത്തിയപ്പോള്‍ രവി പുത്തൂരാന്‍ എന്ന വിദ്യാര്‍ഥിയെ റഹ്മാന്‍ അവതരിപ്പിച്ചു. ആലീസിന്റെ കാമുകന്‍ ക്യാപ്റ്റന്‍ തോമസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിട്ടത്. 

Content Highlights: Koodevide Movie, Padmarajan, Mammootty- Rahman, Suhasini