സ്ത്രീകള്‍ക്ക് നീണ്ട മുടിയാണഴക് എന്നാണ് പണ്ട് മുതല്‍ക്കേ ഉള്ള സൗന്ദര്യ സങ്കല്പം. അതിനാല്‍ തന്നെ മുടി മുറിച്ചു കളയുന്നത് ചില സ്ത്രീകള്‍ക്കെങ്കിലും ഒരു പേടി സ്വപ്നമാണ്. എന്നാല്‍ യാതൊരു ദയയുമില്ലാതെ തന്റെ തലമുടി തലങ്ങും വിലങ്ങും മുറിച്ചു കളഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് നടി കിയാര അദ്വാനി. 

റാപ്പ് സോങ്ങും പാടി കത്രികയെടുത്ത് കണ്ണാടി നോക്കി മുടി വെട്ടുന്ന കിയാരയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ തിരക്കേറിയ ജീവിതരീതിയെക്കുറിച്ചും മുടിക്ക് ആവശ്യമായ പരിചരണം നല്കാന്‍ കഴിയാത്തതിനെക്കുറിച്ചുമാണ് കിയാര റാപ്പ് സോങിലൂടെ പറയുന്നത്. ഇനി മുടി മുറിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും പറഞ്ഞാണ് കത്രികയെടുത്ത് നീണ്ട് ഇടതൂര്‍ന്ന തന്റെ മുടി കഴുത്തൊപ്പം ഇറക്കത്തില്‍ കിയാര മുറിച്ചു മാറ്റുന്നത്.

കിയാരയുടെ ഈ വീഡിയോ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ശരിക്കും മുടി മുറിച്ചോ അതോ ഏതെങ്കിലും സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണോ ഇതെന്ന് അവര്‍ ചോദിക്കുന്നു. എന്നാല്‍ നീണ്ട മുടി തനിക്കേറെ ഇഷ്ടമാണെന്നും മുടിക്ക് ശരിയായ പരിചരണം നല്‍കാന്‍ സാധിച്ചിരുന്നില്ലെന്നും അതിനാല്‍ മുറിക്കുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ലെന്നും താരം വ്യക്തമാക്കി. 

താരത്തിന്റെ നീണ്ട മുടി പോയതില്‍ ചില ആരാധകര്‍ സങ്കടം പറയുന്നുണ്ടെങ്കിലും ഷോര്‍ട്ട് ഹെയര്‍ സ്‌റ്റൈലില്‍ താരം കൂടുതല്‍ ക്യൂട്ട് ആയിട്ടുണ്ടെന്നാണ്  ഭൂരിഭാഗം പേരുടെയും അഭിപ്രായം. 

Content Highlights : Kiara Advani Cuts Her Hair Short Video Goes Viral Kiara Advani Bollywood Actress