തന്റെ പ്രണയകഥ തുറന്ന് പറഞ്ഞ് നടി ഖുശ്ബു. ഭര്‍ത്താവായ സുന്ദര്‍ സി. പ്രണയാഭ്യര്‍ഥന നടത്തിയതിന്റെ 26-ാം വാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഖുശ്ബു.
നിങ്ങള്‍ എന്നെ പ്രണയാഭ്യര്‍ഥന നടത്തിയതിന്റെ 26-ാം വാര്‍ഷികമാണിന്ന്. എന്തുകൊണ്ടാണ് ഞാന്‍ വളരെ പെട്ടന്ന് തന്നെ യെസ് എന്ന് പറഞ്ഞതെന്ന് എനിക്കറിയില്ല. എന്റെ പെട്ടന്ന് വരുന്ന ചിന്തകള്‍ നന്നായി വരും. ഞാന്‍ അത് ചെയ്തത് നന്നായെന്ന് തോന്നുന്നു. സന്തോഷം നിറഞ്ഞ 26 വര്‍ഷങ്ങള്‍ ഖുശ്ബു കുറിച്ചു.
'മുറൈ മാമന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഖുശ്ബുവും സംവിധായകന്‍ സുന്ദര്‍ സിയും പരിചയപ്പെടുന്നത്. അഞ്ച് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം 2000 ല്‍ വിവാഹിതരായി. അവന്തിക, അനന്തിത എന്നിവരാണ് മക്കള്‍.
Content Highlights: Khusbhu reveals when Sundar C proposed to her, 26 years of Love story