അജയ് ദേവ്ഗണ്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് കീര്‍ത്തി സുരേഷ്. ബധായി ഹോ ഒരുക്കിയ അമിത് ശര്‍മയുടെ സ്പോര്‍ട്ട്സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തി നായികാ വേഷത്തില്‍ എത്തുന്നത്. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.
സിനിമയുടെ തിരക്കുകളുമായി ബന്ധപ്പെട്ട് മുംബൈയിലാണ് കീര്‍ത്തിയിപ്പോള്‍. അതിനിടെ ബോണി കപൂറിനും മകള്‍ ജാന്‍വിക്കുമൊപ്പമുള്ള കീര്‍ത്തിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച് സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. സയ്യിദിന്റെ ശിക്ഷണത്തില്‍ 1951, 1962 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസ് വിജയിക്കുകയും 1956 ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ സെമി ഫൈനല്‍ വരെ എത്തുകയും ചെയ്തിരുന്നു.
അജയ് സയിദിനെ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നത് കീര്‍ത്തിയാണ്.
Content Highlights: keerthi suresh with boney kapoor and jhanvi kapoor janvi bollywood debut ajay devgn movie