മലയാളത്തിന്റെ പ്രിയ നടി കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാവുന്നു. മേക്കപ്പ് ആർടിസ്റ്റ് ഉണ്ണി പി.എസ് ആണ് കാവ്യയുടെ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്.
അടുത്ത സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് വേണ്ടി കാവ്യയെ ഒരുക്കിയപ്പോൾ പകർത്തിയ ചിത്രങ്ങളാണിവ. മനോഹരമായ ഈ ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാനാവുന്നില്ലെന്നും ഉണ്ണി കുറിക്കുന്നു.
ദിലീപുമായുള്ള വിവാഹശേഷം സിനിമയയിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നതും വിരളമാണ്. നടനും സംവിധായകനുമായ നാദിർഷായുടെ മകളുടെ കല്യാണത്തിനാണ് കാവ്യ കുടുംബവുമായി പങ്കെടുത്തിരുന്നു.
2018 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ദിലീപിന്റെ മൂത്ത മകൾ മീനാക്ഷി തമിഴ്നാട്ടിൽ എം.ബി.ബി.എസിന് പഠിക്കുകയാണ്. ഈയടുത്ത് മീനാക്ഷിയും ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയിരുന്നു
Content Highlights : Kavya Madhavan Latest Picture goes Viral Kavya Dileep Meenakshi Mahalakshmi