ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. വിവാഹത്തിനെത്തുന്നവര്‍ക്ക് വലിയ നിബന്ധനകളാണ് ഇരുവരും വച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 

അതിഥികള്‍ക്ക് ഒരു രഹസ്യകോഡ് നല്‍കിയിട്ടുണ്ടെന്നും അത് സ്‌കാന്‍ ചെയ്താലേ ചടങ്ങിലേക്ക് പ്രവേശിക്കാനാകൂ എന്ന തരത്തിലുള്ള പ്രചരണങ്ങളുണ്ട്. കൂടാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ ചിത്രങ്ങള്‍ എടുക്കാനോ സാധിക്കില്ല, വിവാഹത്തിന്റെ റീല്‍സ് വീഡിയോ ചെയ്യാനാകില്ല, അകത്ത് കയറിയാല്‍ പിന്നീട് ചടങ്ങ് തീരുന്നതുവരെ പുറത്തേക്ക് പോകാനാകില്ല, പുറത്തുള്ളവരോട് ആശയവിനിമയം നടത്താനാകില്ല എന്നൊക്കെ പോകുന്നു നിബന്ധനകള്‍. 

ഇതെല്ലാം സത്യമാണെങ്കിലും അല്ലെങ്കിലും ഒട്ടേറെ ആളുകളാണ് ട്രോളുകളുമായി രംഗത്ത് വന്നിരിക്കുന്നത്. നിബന്ധനകള്‍ പാലിക്കാനാകില്ല, തങ്ങളാരും കല്യാണത്തിന് പങ്കെടുക്കാന്‍ ഇല്ലെന്നുമാണ് കമന്റുകള്‍. അതേസമയം, കത്രീനയും വിക്കിയും വിവാഹം രജിസ്റ്റര്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

Content Highlights: Katrina Kaif-Vicky Kaushal wedding, social media trolls on strict rules