ദളപതി വിജയ്ക്ക് സമ്മാനമായി അദ്ദേഹത്തിന്റെ പൂർണകായ പ്രതിമ നിർമിച്ച് കർണാടകയിൽ നിന്നുള്ള ആരാധകർ. മം​ഗലാപുരം സ്വദേശികളായ ആരാധകരാണ് വിജയുടെ പൂർണകായ പ്രതിമ നിർമിച്ച് ചെന്നൈയിലെത്തിച്ച് താരത്തിന് സമ്മാനിച്ചത്.

വിജയ് മക്കൾ ഇയക്കത്തിന്റെ പന്നൈയൂരിലെ ഓഫീസിൽ പ്രതിമ സ്ഥാപിക്കാനാണ് തീരുമാനം. ഇതിന്റെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

അതേസമയം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് വിജയ്. സൺ പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന് സം​ഗീതം നൽകുന്നത് അനിരുദ്ധ് ആണ്. 

Content Highights : Karnataka Fans Unveil Thalapathy Vijays Life Size Statue