'കരിങ്കോഴിയുടെ കുഞ്ഞുങ്ങളെ വില്‍ക്കാനുണ്ട്'. ഫെയ്‌സ്ബുക്കില്‍ എവിടെ തിരിഞ്ഞാലും കമന്റ് ബോക്‌സില്‍ നിറയെ കരിങ്കോഴിയാണ്. ഏതെങ്കിലും വിഷയത്തില്‍ആരെങ്കിലും പോസ്റ്റിടുമ്പോള്‍ അതുമായി യാതൊരു ബന്ധമില്ലാത്ത കരിങ്കോഴി കച്ചവടം ആളുകളെ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. 

കരിങ്കോഴി തീര്‍ന്നുവെന്നാണ് ഇപ്പോള്‍ വരുന്ന കമന്റുകള്‍ അതിന് പകരം ഡ്രാഗണ്‍ കുഞ്ഞുങ്ങള്‍ മുതല്‍ ദിനോസര്‍ കുഞ്ഞുങ്ങള്‍ വരെ വില്‍പ്പനയ്ക്കുണ്ട്. 

സ്റ്റേജിലും സിനിമയിലും മാത്രമല്ല ജനങ്ങളെ ചിരിപ്പിക്കുന്ന രമേഷ് പിഷാരടി ഫെയ്‌സ്ബുക്കിലെ കരിങ്കോഴി വില്‍പ്പനയെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ്. വില്‍പ്പനയ്ക്കല്ലാത്ത കരിംതാറാവ് കുഞ്ഞുങ്ങള്‍ക്കൊപ്പാമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. 

1

ഫെയ്‌സ്ബുക്കില്‍ കരിങ്കോഴി 'കച്ചവടം' തുടങ്ങിയത് എന്നാണെന്ന് വ്യക്തമല്ല. എന്നാല്‍ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയുള്ള കമന്റ് ബോക്‌സുകളിലാണ് കച്ചവടം തരംഗമായത്. അഡാര്‍ ലൗ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒമര്‍ ലുലു ധാരാളം പോസ്റ്റുകള്‍ പങ്കുവയ്ച്ചിരുന്നു. 

1

1

Content Highlights: karinkozhi kunjungal troll trend actor anchor ramesh pisharody