മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് കരിക്കിലൂടെ ശ്രദ്ധ നേടിയ നടിയാണ് അമേയ മാത്യു. താരത്തിന്റെ ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരുവര്‍ഷം മുമ്പ് ചിത്രീകരിച്ച ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വീണ്ടും തരംഗമാകുന്നത്.
ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലും അമേയ വേഷമിട്ടിട്ടുണ്ട്.
കരിക്ക് വെബ്സീരിന്റെ പുതിയ എപ്പിസോഡില്‍ എത്തിയതോടെയാണ് താരത്തിന് ആരാധകര്‍ ഏറുന്നത്. അമേയ എന്ന പേരില്‍ തന്നെയാണ് താരം വെബ് സീരിസില്‍ വേഷമിട്ടത്. അറിയപ്പെടുന്ന മോഡലും കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ അമേയ.



Content Highlights : Karikku Web series Fame actress Ameya Mathew Photoshoot Video Viral