ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വരെയധികം ശ്രദ്ധ ചെലുത്തുന്ന താരമാണ് കരീന കപൂര്‍. മകന്‍ തൈമൂറിന്റെ ജനനശേഷം സീറോ സൈസില്‍ നിന്നും പ്ലസ് സൈസില്‍ എത്തിയിരുന്ന താരം വീണ്ടും പഴയ സീറോ സൈസിലേക്ക് തിരിച്ചെത്തിയത് കഠിനമായ വ്യായാമത്തിലൂടെയാണ്. 

എന്നാല്‍, കഴിഞ്ഞ ദിവസം നടി അമൃത അറോറ  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കരീനയുടെ ചിത്രത്തിന് താഴെ നിന്ദ്യമായ കമന്റുകളാണ് സ്ഥാനം പിടിച്ചത്. പ്രമുഖ ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ ഡിസൈനിലുള്ള വസ്ത്രമണിഞ്ഞ് സിംഗപ്പൂരില്‍ നടന്ന റാമ്പ് ഷോയില്‍ കരീനയും അമൃത അറോറയും പങ്കെടുത്തിരുന്നു. ഇതിന്റെ പിന്നണിയില്‍ വച്ച് പകര്‍ത്തിയ അമൃതയോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

മനീഷ് മല്‍ഹോത്രയുടെ ലഹങ്കയണിഞ്ഞ് നില്‍ക്കുന്ന കരീനയ്ക്ക് വല്ലാതെ മെലിഞ്ഞതിന്റെ പേരിലാണ് അപഹാസ്യമായ കമന്റുകള്‍ നേരിടേണ്ടി വന്നത്. അസ്ഥികൂടം പോലെയിരിക്കുന്നുവെന്നാണ് കൂടുതല്‍ പേരും വിലയിരുത്തിയത്. അമൃതയെ കാണാന്‍ കൊള്ളാമെന്നും എന്നാല്‍ കരീന വൃദ്ധയായിപ്പോയെന്നും വിലയിരുത്തിയവരുണ്ട്. ബോഡി ഷെയ്പ്പിലാക്കാന്‍ പോയിട്ട് മാറിടം വരെ തൂങ്ങിയെന്നും  ഇത് ഹെല്‍ത്തി ലൈഫ് സ്‌റ്റൈലിന്റെ ലക്ഷണമല്ല കരീനയ്ക്ക് പോഷകക്കുറവാണെന്നും വല്ലതുമൊക്കെ കഴിക്കാനും ഉപദേശിക്കുന്നവരുമുണ്ട്. മനീഷ് മല്‍ഹോത്രയുടെ വസ്ത്രത്തിന് വരെ കുറ്റം കണ്ടെത്തിയവരുണ്ട്.

kareena

അതേസമയം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കരീനയുടെ വര്‍ക്കൗട്ട് വിഡിയോകള്‍ക്ക് ഇപ്പോഴും വലിയ ഡിമാന്‍ഡ് ആണ് 

മുന്‍പ് ദീപിക പദുക്കോണും ഇതേ പോലെ ട്രോളിങ്ങിന് ഇരയായിട്ടുണ്ട്. വാനിറ്റി ഫെയറിന്റെ ജ്വല്ലരി കളക്ഷന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടാണ് ദീപിയ്ക്ക് ട്രോളുകളുടെ പെരുമഴയായത്. അന്ന് മൃതശരീരം എന്നാണ് ദീപികയെ  ട്രോളന്‍മാര്‍ വിശേഷിപ്പിച്ചത്. 

kareena

Conten Highlights: kareena kapoor trolled for looking like a skeleton kareena kapoor body shaming troll kareena fitness