ന്റെ ഇളയ മകനെ ആരാധകർക്ക് പരിചയപ്പെടുത്തി ബോളിവുഡ് താരം കരീന കപൂർ. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കരീനയ്ക്കും സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. തൈമൂറാണ് ഇവരുടെ മൂത്ത മകൻ. ആദ്യമായാണ്  ഇളയ മകന്റെ ചിത്രം താരം പങ്കുവയ്ക്കുന്നത്. 

അനിയനെ വാത്സല്യത്തോടെ കൈകളിലെടുത്തിരിക്കുന്ന തൈമൂറിന്റെ ചിത്രമാണ് കരീന ഈ മാതൃദിനത്തിൽ പങ്കുവച്ചത്.. “പ്രതീക്ഷയാണ് ലോകത്തെ ജീവിപ്പിക്കുന്ന ഘടകം.  ഇവർ രണ്ടുപേരുമാണ് മികച്ച നാളേയ്ക്കായുള്ള എന്റെ പ്രതീക്ഷ. സുന്ദരികളും, കരുത്തരുമായ എല്ലാ അമ്മമാർക്കും മാതൃ​ദിന ആശംസകൾ. വിശ്വാസം മുറുകെ പിടിക്കുക,” ചിത്രത്തോടൊപ്പം കരീന കുറിച്ചു.

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2012 ലാണ് കരീനയും സെയ്ഫും വിവാഹിതരായത്. 2016ലാണ് ഇരുവർക്കും തൈമൂർ ജനിക്കുന്നത്. അന്നു തൊട്ട് മാധ്യമങ്ങളുടെയും പാപ്പരാസികളുടെയും ശ്രദ്ധാ കേന്ദ്രമാണ് തൈമൂർ.കുട്ടിത്താരത്തെ വിടാതെ പിന്തുടരുന്ന മാധ്യമക്കണ്ണുകളോട് കരീനയും സെയ്ഫും പല തവണ അസ്വസ്ഥത പ്രകടിപ്പിച്ചതുമാണ്.  

ആമിർ ഖാൻ നായകനായെത്തുന്ന ‘ലാൽ സിംഗ് ചദ്ദ’യാണ് പുറത്തിറങ്ങാനുള്ള കരീന ചിത്രം.കോവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് അടുത്ത വർഷത്തേക്ക് നീട്ടിയിരിക്കുകയാണ്.

Content Highlights : Kareena kapoor shares clear glimpse of her newborn son