ബോളിവുഡിലെ എക്കാലത്തെയും ഗ്ലാമറസ് ഐക്കണാണ് കരീന കപൂര്‍. അമ്മയായതിന് ശേഷം ഒരു നീണ്ട ഇടവേള കഴിഞ്ഞ് വീണ്ടു സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് താരം. എന്നാല്‍ തിരിച്ചുവരവില്‍ താരത്തിന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളും ചില്ലറയല്ല.

അര്‍ബ്ബാസ് ഖാന്‍ അവതാരകനായെത്തുന്ന ഒരു വെബ് സീരീസിലാണ് കഴിഞ്ഞ ദിവസം കരീന അഥിതിയായി പങ്കെടുക്കുയുണ്ടായി. പരിപാടിക്കിയില്‍ താരത്തിനെതിരേ സമൂഹ മാധ്യമങ്ങളില്‍  ഉയര്‍ന്ന വിമര്‍ശനങ്ങള്‍  അര്‍ബാസ് ഖാന്‍  ഉന്നയിച്ചു. ഇതിനോടുള്ള കരീനയുടെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

'നിങ്ങള്‍  ഒരു ആന്റിയാണ്, കൗമാരക്കാരെപോലെ പെരുമാറരുത്' എന്നായിരുന്നു കരീനയെക്കുറിച്ച് ഒരു വ്യക്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കമന്റ്. വളരെ വികാരഭരിതമായ മറുപടിയാണ് താരം ഇതിന് നല്‍കിയത്.

"സെലിബ്രിറ്റികളുടെ വികാരങ്ങളെക്കുറിച്ച് ആളുകള്‍ക്ക് ഒട്ടും അറിവില്ലെന്നും നടന്‍മാര്‍ക്കും നടിമാര്‍ക്കും ഒരു വികാരവും ഇല്ലെന്ന രീതിയിലാണ് ആളുകള്‍ പെരുമാറുന്നത്. ആര് എന്ത് പറഞ്ഞാലും ഞങ്ങള്‍ അതെല്ലാം സ്വീകരിക്കണം എന്നാണ് ആളുകളുടെ നിലപാട്"-കരീന പറയുന്നു.

താരങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളും അവയോടുള്ള താരങ്ങളുടെ പ്രതികരണവുമാണ് വെബ് സീരീസില്‍ ചര്‍ച്ച ചെയ്യുന്നത്. കരണ്‍ ജോഹന്‍,  സൊനാക്ഷി സിന്‍ഹ, സോനം കപൂര്‍, കപില്‍  ശര്‍മ്മ തുടങ്ങിയവരും വ്യത്യസ്ത എപ്പിസോഡുകളിലായി വെബ് സീരീസില്‍ അതിഥികളായി എത്തുന്നുണ്ട്.

Content Highlights : Kareena Kapoor responds to being called ‘aunty’ on Twitter Kareena On Criticism Arbaz Khan Show