ഴിഞ്ഞ ദിവസമാണ് നടി കരീന കപൂറും സെയ്ഫ് അലി ഖാനും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരാൻ പോവുകയാണെന്ന് അറിയിച്ചത്. മകൻ തൈമൂറിന് കൂട്ടായി മറ്റൊരാൾ കൂടി വരാൻ പോവുന്നതിന്റെ സന്തോഷവും ഇരുവരും പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ നിറവയറിൽ നിൽക്കുന്ന കരീനയുടെ ചില ചിത്രങ്ങളാണ് വൈറലാവുന്നത്. പൂർണ ഗർഭിണിയായി കുഞ്ഞിനെ പ്രസവിക്കാൻ പോകുന്നതിന് തൊട്ട് മുൻപ് ആശുപത്രിയിൽ നിന്നെടുത്ത ചിത്രമായിരുന്നിത്. മൂത്ത മകൻ തൈമൂർ അലി ഖാൻ ജനിക്കുന്നതിന് തൊട്ട് മുൻപ് പകർത്തിയ ചിത്രത്തിൽ സെയ്ഫ് അലി ഖാനുമുണ്ട്.

സെയ്ഫിന്റെ അമ്പതാം ജന്മദിനത്തിന് സമ്മാനമായി താരം ജനിച്ച അന്നു മുതലുള്ള മനോഹര നിമിഷങ്ങൾ പങ്കുവച്ച വീഡിയോയിലാണ് ഈ ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നത്.

2012 ലാണ് സെയിഫും കരീനയും വിവാഹിതരാവുന്നത്. 2016 ഡിസംബറിലായിരുന്നു തൈമൂറിന്റെ ജനനം. നാല് വർഷങ്ങൾക്ക് ശേഷമാണ് തൈമൂറിനൊരു കൂട്ട് താരദമ്പതിമാരുടെ ജീവിതത്തിലേക്ക് വരുന്നത്. കൊറോണക്കാലത്ത് ​ഗർഭിണിയായ കരീനയ്ക്ക് ജനിക്കാൻ പോകുന്ന കുഞ്ഞും കൊറോണിയൽ എന്നറിയപ്പെടും എന്ന വാർത്തകളും ഇതിന് പിന്നാലെ പ്രചരിചച്ചിരുന്നു.

കൊറോണ കാലത്ത് ഗർഭം ധരിച്ച കുട്ടികളെയാണ് കൊറോണിയലുകൾ എന്ന് വിളിക്കുന്നത്. ഈ കുഞ്ഞുങ്ങളിൽ ഭൂരിഭാഗവും 2020 ഡിസംബറിന് ശേഷമായിരിക്കും ജനിക്കുക.

ആദ്യഭാര്യ അമൃത സിം​ഗിലും സെയ്ഫ് അലി ഖാന് രണ്ടുമക്കളുണ്ട്. അഭിനേത്രി കൂടിയായ സാറ അലി ഖാൻ, ഇബ്രാഹിം ഖാൻ എന്നിവരാണവർ.

 

Content highlights :Kareena kapoor Pregnant with Taimur Picture before his Delivery Viral Video