ടിമാരുടെ മേക്കപ്പില്ലാത്ത ഫോട്ടോകള്‍ എന്നും സിനിമാലോകത്ത് ചര്‍ച്ചാവിഷയങ്ങളാകാറുണ്ട്. കഴിഞ്ഞദിവസം കാജല്‍ അഗര്‍വാള്‍ പങ്കു വെച്ച ചിത്രം ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാഹ്യ സൗന്ദര്യമല്ല ഒരാളുടെ വ്യക്തിത്വത്തെ നിര്‍വചിക്കുന്നതെന്ന വലിയൊരു സന്ദേശം പകര്‍ന്നു കൊണ്ടുള്ള കുറിപ്പിനൊപ്പമുള്ള ചിത്രം നിമിഷങ്ങള്‍ക്കകമാണ് സൈബര്‍ ലോകത്ത് പ്രചരിച്ചത്. ഇപ്പോള്‍ ബോളിവുഡ് നടി കരീന കപൂറാണ് അതേ രീതിയിലൊരു ചിത്രവുമായി രംഗത്തെത്തുന്നത്.

വെയിലത്ത് വാടിത്തളര്‍ന്നു മുഖം നിറയെ ചുവന്ന പാടുകളുമായി നില്‍ക്കുന്ന കരീന കപൂറിന്റെ സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭര്‍ത്താവ് സെയ്ഫ് അലി ഖാനും മകന്‍ തയ്മുറിനുമൊപ്പം ഇറ്റലിയിലെ തസ്‌കനിയില്‍ അവധി ആഘോഷിക്കുന്ന താരം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തന്റെ ഏറ്റവും പുതിയ ലുക്ക് കരീന പങ്കു വെക്കുന്നത്. ടസ്‌കനിയില്‍ വച്ച് സൂര്യന്റെ ചുംബനമേറ്റപ്പോള്‍ എന്നാണ് ചിത്രത്തിന് താരം അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

കരീനയുടെ ചിത്രം കണ്ട് നിരാശയായിരിക്കുകയാണ് ആരാധകര്‍. താരത്തിന് ഏറെ പ്രായം തോന്നിക്കുന്നവെന്നും ഫോട്ടോ എത്രയും വേഗം ഡെലീറ്റ് ചെയ്യണമെന്നും അവര്‍ അഭ്യര്‍ഥിക്കുന്നു. രൂക്ഷഭാഷയിലുളള വിമര്‍ശനങ്ങളും അക്കൂട്ടത്തിലുണ്ട്. കരീനയ്ക്ക് എന്തോ അസുഖമാണെന്നും ത്വക്ക് രോമാണോയെന്നും വരെ ആരാധകര്‍ സംശയിക്കുന്നുണ്ട്‌. അതേസമയം പഴയ കരീനയെപ്പോലെ തോന്നുന്നുവെന്നും മെലിഞ്ഞു സുന്ദരിയായിരിക്കുന്നവെന്നും കമന്റുകളുണ്ട്.

kareena

kareena

Content Highlights : Kareena Kapoor new instagram picture, Sun kissed in Tuscany Italy