അമ്മയായ ശേഷം താന്‍ ബിക്കിനി ധരിച്ചെത്തിയതിനെ ട്രോളിയവര്‍ക്ക് മറുപടിയുമായി ബോളിവുഡ് നടി കരീന കപൂര്‍. അര്‍ബാസ് ഖാന്‍ അവതാരകനായെത്തുന്ന  ചാറ്റ് ഷോയിലാണ് കരീന വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തിയത്. 

കുറച്ച് നാള്‍ മുന്‍പ് കരീനയും സെയ്ഫും തൈമൂറും അവധിക്കാലം ആഘോഷിക്കുന്നതിനായി വിദേശ യാത്ര നടത്തിയിരുന്നു. സെയ്ഫ് അലി ഖാന്റെ സഹോദരി സോഹയും ഭര്‍ത്താവും മകളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഈ യാത്രകള്‍ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയുെ ചെയ്തു.

അക്കൂട്ടത്തില്‍ കരീനയും സോഹയും ബിക്കിനി ധരിച്ചെത്തിയ ഒരു ചിത്രവും ഉണ്ടായിരുന്നു. ഇതിന് താഴെ വന്ന ഒരു കമന്റാണ് അര്‍ബാസ് ഖാന്‍ പരിപാടിക്കിടയില്‍ കരീനയെ വായിച്ച് കേള്‍പ്പിച്ചത്. ''നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാന്‍. ഭാര്യ ബിക്കിനി ധരിക്കുമ്പോള്‍ നിങ്ങള്‍ക്കു നാണക്കേടു തോന്നുന്നില്ലേ'' എന്നായിരുന്നു ആ കമന്റ്. 

ഇതിന് കരീന നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. 'ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്. നീ എന്തുകൊണ്ടാണ് ബിക്കിനി ധരിക്കുന്നത്? അല്ലെങ്കില്‍ നീ എന്തിനാണ് ഇത് ചെയ്തത് എന്ന് സെയ്ഫ് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണ് ഞങ്ങളുടേത് എന്ന് ഇതുവരെ എനിക്ക് തോന്നിയിട്ടില്ല. എനിക്ക് അങ്ങനെ ചിന്തിക്കാന്‍ തന്നെ സാധ്യമല്ല. വളരെയേറെ ഉത്തരവാദിത്തത്തോടെയുള്ള ബന്ധമാണു ഞങ്ങളുടേത്. അദ്ദേഹം എന്നെ വിശ്വസിക്കുന്നു. ഞാന്‍ ബിക്കിനി ധരിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കും. ഞാന്‍ നീന്തിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍''- കരീന പറഞ്ഞു.

2012 ഒക്ടോബറിലാണു കരീന കപൂറും സെയ്ഫ് അലി ഖാനും വിവാഹിതരാകുന്നത്. തുടര്‍ന്ന് തൈമൂറിന്റ് ജനനത്തോടെ സിനിമയില്‍ നിന്നും വിട്ട് നിന്ന കരീന 'വീരേ ദി വെഡ്ഡിങ്' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്. അക്ഷയ്കുമാര്‍ നായകനാകുന്ന 'ഗുഡ് ന്യൂസ്' എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കരീന.

Content Highlights : Kareena Kapoor Khan has epic reply for trolls On Wearing Bikkini Kareena Saif ali Khan Trolls