ബോളിവുഡിലെ ഫിറ്റ്‌നസ് ഫ്രീക് ആണ് കരീന കപൂര്‍. എത്ര തിരക്കുള്ള ദിവസമാണെങ്കിലും അല്‍പ നേരം വര്‍ക്ക് ഔട്ട് ചെയ്യാന്‍ താരം മറക്കാറില്ല . ആ ഫിറ്റ്‌നസ് ഭ്രമം തന്നെയാണ് പ്രസവ ശേഷം സീറോ സൈസില്‍ നിന്നും പ്ലസ് സൈസിലെത്തിയ കരീനയെ വീണ്ടും സീറോ സൈസിലേക്ക് എത്തിച്ചത്. പ്രസവ ശേഷം വയറ് കുറയ്ക്കാനും തടി കുറയ്ക്കാനുമൊക്കെയുള്ള കരീനയുടെ വര്‍ക്ക് ഔട്ട് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

വര്‍ക്ക് ഔട്ടിലെന്ന പോലെ തന്നെ ഫാഷന്റെ കാര്യത്തിലും ശ്രദ്ധാലുവാണ് കരീന. ഏതവസരത്തിലായാലും സ്‌റ്റൈലിഷ് ആയാണ് താരത്തിനെ കാണാന്‍ സാധിക്കുക. കഴിഞ്ഞ ദിവസം ജിമ്മിന് പുറത്തു നിന്ന് പാപ്പരാസികള്‍ പകര്‍ത്തിയ കരീനയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
 
വളരെ സിമ്പിള്‍ ആയ ടി ഷര്‍ട്ടും കറുത്ത യോഗ പാന്റ്‌സും ഗോള്‍ഡന്‍ നിറത്തിലുള്ള ഏവിയേറ്റേഴ്സുമണിഞ്ഞാണ് താരം ജിമ്മിലെത്തിയത്. എന്നാല്‍, കണ്ടാല്‍ സിംപിള്‍ ആണെന്ന് തോന്നുമെങ്കിലും ടി ഷര്‍ട്ടിന്റെ വില കേട്ടാണ് ആരാധകര്‍ ഇത്തവണ ഞെട്ടിയിരിക്കുന്നത്. 

നാല്‍പത്തി ആറായിരം രൂപയ്ക്കടുത്താണ്‌ കരീന അണിഞ്ഞിരിക്കുന്ന ടി ഷര്‍ട്ടിന്റെ വില. ഗുച്ചിയുടെ എസി/ഡിസി പ്രിന്റ് ടൈ-ഡൈ ടി ഷര്‍ട്ട് ആണ് കരീന അണിഞ്ഞിരിക്കുന്നത്. 

kareena
Photo : Zee News.in
kareena
Photo : Zee News.in

ശശാങ്ക ഘോഷിന്റെ വീരെ ദി വെഡിങ് ആണ് കരീന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. 

Content highlights : kareena kapoor gym outfit cost forty six thousand rupees kareena kapoor fitness fashion