ബോളിവുഡ് താരങ്ങളും സഹോദരങ്ങളുമായ  കരീന കപൂറിന്റെയും കരിഷ്മ കപൂറിന്റെ ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് .വെള്ള ഗൗൺ അണിഞ്ഞ്  ഒരു വധുവിനെ പോലെ ഒരുങ്ങി നിൽക്കുന്ന കരിഷ്മ ഒരു കൈ കൊണ്ട് തന്റെ സഹോദരിയെ ചേർത്ത് നിർത്തിയ ചിത്രമാണിത് .

Kareenaa

ബോളിവുഡ് താരങ്ങളായ രൺദീർ കപൂറിന്റെയും ബബിതയുടെയും മൂത്ത മകളായ  കരിഷ്മയാണ് ആദ്യം സിനിമയിലെജിയതെങ്കിലും പിന്നീട് സിനിമയുടെ വെള്ളി വെളിച്ചത്തിൽ നിന്നും മാറി നില്ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പിന്നാലെ എത്തിയ കരീന  നടൻ സൈഫ് അലി ഖാനുമായുള്ള വിവാഹ ശേഷവും അഭിനയരംഗം ഉപേക്ഷിച്ചില്ല , മകൻ തൈമൂറിന്റെ ജനന ശേഷം ചെറിയ ഇടവേളയെടുത്ത താരം വീണ്ടും  അഭിനയരംഗത്തേക്ക് തിരിച്ചെത്തി. 

കരിഷ്മയാണ് തന്റെ ഫാഷൻ പ്രചോദനവും തന്റെ കരുത്തുമെന്നും കരീന പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. ചേച്ചി പറയുന്നതിന് അപ്പുറത്തേക്ക് തനിക്ക് മറുത്തൊരു വാചകം ഇല്ലെന്നും ഇന്നും തനിക്ക് സ്റ്റൈൽ ടിപ്സും മറ്റും നൽകാറുള്ളത് കരിഷ്മയാണെന്നുമാണ് കരീന അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളത് 

content Highlights : Kareena And Karishma's Childhood Picture goes Viral