റെല്‍സില്‍ ഡി സില്‍വയുടെ സംവിധാനത്തില്‍ 2014 ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് ഉംഗലി. കരണ്‍ ജോഹര്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ സഞ്ജയ് ദത്ത്, ഇമ്രാന്‍ ഹാഷ്മി, രണ്‍ദീപ് ഹൂഡ എന്നിവര്‍ക്ക് പുറമെ കങ്കണ റണാവത്തും പ്രധാനവേഷത്തിലെത്തിയിരുന്നു.

ചിത്രത്തിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍ പങ്കുവച്ച ഒരു പോസ്റ്റര്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കങ്കണയുടെ കഥാപാത്രത്തെ നീക്കം ചെയ്താണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കങ്കണയുടെ ആരാധകര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. കങ്കണയുമായുള്ള വ്യക്തിവൈരാഗ്യമാണ് കരണിന്റെ ഈ നീക്കത്തിന് പിന്നിലെന്ന് ആരോപണം ഉയരുന്നു.

കങ്കണയും കരണും തമ്മിലുള്ള ശത്രുതയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ഷോ ആയിരുന്നു എല്ലാത്തിന്റെയും തുടക്കം. ഷോയില്‍ കങ്കണ കരണിനെ സ്വജനപക്ഷപാതത്തിന്റെ പതാകാവാഹകന്‍ എന്ന് വിശേഷിപ്പിക്കുകയും അതിന്റെ പേരില്‍ ഇവര്‍ തമ്മിലുള്ള വാഗ്വാദം ഷോയ്ക്കപ്പുറം പോവുകയും ചെയ്തു. നടന്‍ സുശാന്ത് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ കരണിനെതിരേ ഒട്ടേറെ ആരോപണവുമായി രംഗത്ത് വന്നിരുന്നു.

Karan Johar crops Kangana Ranaut from Ungli poster Dharma Production Fans criticize Producer
സിനിമയുടെ യഥാര്‍ഥ പോസ്റ്റര്‍, ധര്‍മ പ്രൊഡക്ഷന്‍ പങ്കുവച്ച പുതിയ പോസ്റ്റര്‍

Content Highlights: Karan Johar crops Kangana Ranaut from Ungli Movie poster, Dharma Production, Fans criticize Producer