കനൊപ്പമുള്ള വർക്കൗട്ട് വീഡിയോ പങ്കുവച്ച് നടി കനിഹ. ക്വാറന്‍റൈന്‍ കാലത്തും ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനോടൊപ്പം സ്നേഹബന്ധങ്ങളും ഊട്ടിയുറപ്പിക്കാമെന്ന ചിന്തയിലാണ് താരം തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോകളും മറ്റും പങ്കുവയ്ക്കുന്നത്. 

എന്‍റെ ക്വാറന്‍റൈന്‍ പങ്കാളിക്കൊപ്പം അടിപൊളി വര്‍ക്കൗട്ട് . അവന്‍ ഇപ്പോൾ അത്ര കുഞ്ഞല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു, അതെനിക്ക് എന്നെത്തന്നെ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ കാരണങ്ങൾ നൽകുന്നു..വീഡിയോയ്ക്ക് അടിക്കുറിപ്പായി കനിഹ കുറിച്ചു.

എന്തുകൊണ്ട് നിങ്ങളുടെ വീട്ടിലുള്ള കുഞ്ഞുങ്ങളുമൊത്ത് വര്‍ക്കൗട്ട് ചെയ്ത് അത് പോസ്റ്റ് ചെയ്തുകൂടായെന്നും താരം ചോദിക്കുന്നു. തന്നെ ടാഗ് ചെയ്യാന്‍ മറക്കരുതെന്നും, താരം ഓര്‍മിപ്പിക്കുന്നു.

തന്‍റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും വര്‍ക്കൗട്ട് വീഡിയോകളും അടുക്കള ടിപ്സും മോട്ടിവേഷണല്‍ ടിപ്സുമെല്ലാമായി ക്വാറന്‍റൈന്‍ സമയത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കനിഹ. 

ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ വീട്ടില്‍ കഴിയുകയായിരുന്ന കനിഹ 10 ദിവസങ്ങള്‍ക്കു ശേഷം ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഹൃദയഭേദകമായ കുറിപ്പ് വൈറലായിരുന്നു.

'പത്തു ദിവസമായി വീടിനകത്തു തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. അതിനു ശേഷം ഇന്നിപ്പോള്‍ ആദ്യമായി അവശ്യസാധനങ്ങള്‍ മേടിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച്ചകള്‍...

ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദഹിക്കാന്‍ അല്പം പ്രയാസപ്പെടുകയാണ്. വിജനമായ റോഡില്‍ കൂടി വണ്ടിയോടിച്ചു പോയപ്പോള്‍ സത്യത്തില്‍ ഞാന്‍ കരയുകയായിരുന്നു. എന്തിനെന്നു പോലുമറിയില്ല. 

നമ്മള്‍ ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. നമ്മുടെ കൊച്ചു കുഞ്ഞുങ്ങളടക്കം. പുറത്തു പോയി ഇഷ്ടം പോലെ കളിച്ചിരുന്ന അവര്‍ക്ക് വീട്ടില്‍ അടച്ചു പൂട്ടിയിരിക്കേണ്ടി വരുന്നതിന്റെ ഗൗരവം ചിലപ്പോള്‍ മനസ്സിലായില്ലെന്നിരിക്കാം. നമ്മുടെ യാന്ത്രിക ജീവിതത്തിനും ഒരു ഫുള്‍സ്റ്റോപ്. വന്നുപെട്ടിരിക്കുന്നു. നമ്മളില്‍ പലര്‍ക്കും ഇപ്പോള്‍ വേതനം പോലുമില്ല. ഇതുവരെയായി സമ്പാദിച്ചതു കൊണ്ട് കഴിയുകയാണ്. ഇനി ഇത് എത്ര നാള്‍ തുടരേണ്ടി വരുമെന്നും അറിയില്ല. പ്രതീക്ഷയാണ് ഇനി ആകെ ബാക്കിയുളളത്.'

Content Highlights : Kaniha workout Videos With Son Celebrity Fitness