ടന്‍ അശ്വിന്‍കുമാറിന്റെ ട്രെഡ്മില്‍ ഡാന്‍സ് പങ്കുവെച്ച് കമല്‍ഹാസന്‍. ട്രെഡ്മില്ലിലെ വര്‍ക്ക്ഔട്ടിനിടയ്ക്ക് കമല്‍ഹാസന്‍ അഭിനയിച്ച പാട്ടിനൊത്ത് അനായാസേന നൃത്തം വെയ്ക്കുന്ന നടന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതാണ് ഒടുവില്‍ സാക്ഷാല്‍ കമല്‍ഹാസനും കണ്ടത്. അശ്വിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് താരം ട്വീറ്റ് ചെയ്തിട്ടുണ്ട്.

'നടനെന്ന നിലയില്‍ അഭിനയവും നാട്യവുമെല്ലാം പൂര്‍ണമായി ആരാധകരിലേക്കെത്തുന്നുണ്ടോ എന്നത് വളരെക്കാലമായുള്ള സംശയമായിരുന്നു. ഈ യുവനടന്‍ എന്റെ നൃത്തത്തിലെ ഓരോ ചെറിയ നീക്കവും കൃത്യമായി വീക്ഷിച്ച് അവതരിപ്പിച്ചിട്ടുണ്ട്. മകനേ.. അഭിമാനം തോന്നുന്നു.. യുവതലമുറ എന്നെ എങ്ങനെ കാണുന്നു എന്നറിയേണ്ടത് എന്റെ കടമയാണല്ലോ.' അശ്വിന്റെ നൃത്തം പങ്കുവെച്ച് കമല്‍ ട്വീറ്റ് ചെയ്തു.

കമല്‍ഹാസന്‍ നായകനായ അപൂര്‍വ സഹോദരങ്കള്‍ എന്ന ചിത്രത്തിലെ അണ്ണാത്തെ ആടുരാര്‍ എന്ന ഗാനത്തിനാണ് അശ്വിന്‍ ട്രെഡ്മില്ലിലെ വര്‍ക്ക്ഔട്ടിനിടെ കിടിലന്‍ നൃത്തച്ചുവടുകള്‍ വച്ചത്.
കുട്ടിക്കാലം തൊട്ടേ തനിക്ക് പ്രിയപ്പെട്ട പാട്ടാണിതെന്നും അശ്വിന്‍ പറഞ്ഞിരുന്നു. കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ് തുടങ്ങി നിരവധി താരങ്ങള്‍ അശ്വിന്റെ മെയ്‌വഴക്കത്തെ പ്രശംസിച്ചിരുന്നു.

ജേക്കബിന്റെ സ്വര്‍ഗരാജ്യം, രണം, ചാര്‍മിനാര്‍, ധ്രുവങ്ങള്‍ 16, എന്നൈ നോക്കി പായും തോട്ട തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അശ്വിന്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്ദ്രജിത്തിനൊപ്പമുള്ള ആഹായിലും അശ്വിനുണ്ട്.

Content Highlights : kamal haasan tweets aswin kumar viral dance annathe adurar apoorva sagodharargal movie