മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.കല്ല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും അഭിനയിച്ച കണ്ണിലെന്റെ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും ട്രെൻഡിങ്ങ് ആണ്.

ഇപ്പോഴിതാ ​ഗാനരം​ഗത്തിനിടെ പകർത്തിയ ചിത്രങ്ങളാണ് കല്യാണി പങ്കുവച്ചിരിക്കുന്നത്. അറബിക്കഥകളിലെ രാജകുമാരിയെ അനുസ്മരിപ്പിക്കുന്നതാണ് താരത്തിന്റെ ചിത്രങ്ങൾ.

മലയാളത്തിൽ വിനീത് ശ്രീനിവാസനും മറ്റു ഭാഷകളിൽ കാർത്തിക്കുമാണ് ഗാനം ആലപിച്ചത്. ശ്വേത മോഹനും സിയ ഉൾ ഹക്കുമാണ് മറ്റു ഗായകർ. നേരത്തെ കെ.എസ് ചിത്ര ആലപിച്ച കുഞ്ഞുകുഞ്ഞാലി ഗാനം പുറത്തുവിട്ടിരുന്നു. റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. 

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് മരക്കാർ റിലീസ് ചെയ്യുന്നത്.. 100 കോടി രൂപയാണ് ബജറ്റ്. 67-ാമത് ദേശീയ പുരസ്‌കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മരക്കാർ നേടിയിരുന്നു. 

മഞ്ജു വാര്യർ, അർജ്ജുൻ, സുനിൽ ഷെട്ടി, പ്രഭു, സുഹാസിനി, കീർത്തി സുരേഷ്, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്. 

Content Highlights: Kalyani Priyadarshan shares pictures from marakkar movie pranav mohanlal