കഴിഞ്ഞ ദിവസമാണ് ബോളിവുഡിന്റെ കിങ്ങ് ഖാൻ,ഷാരൂഖ് തന്റെ 56ാം ജന്മദിനം ആഘോഷിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേർ ഷാരൂഖിന് ആശംസകൾ നേർന്ന് രം​ഗത്തെത്തിയെങ്കിലും ഒരാളുടെ അസാന്നിധ്യം വലിയ ചർച്ചയായി മാറിയിരുന്നു. ഷാരൂഖിന്റെ അടുത്ത സുഹൃത്തും നടിയുമായ കജോൾ താരത്തിന് ആശംസകൾ നേരാതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു. 

ഇപ്പോഴിതാ എന്തുകൊണ്ട് താൻ ഷാരൂഖിന് ആശംസകൾ നേർന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കജോൾ. ഇൻസ്റ്റാ​ഗ്രാമിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കജോൾ. 'ഇതിൽ കൂടുതൽ എന്ത് ആശംസയാണ് ഞാൻ നേരേണ്ടത്, മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്റെ എല്ലാ ആഗ്രഹങ്ങളെല്ലാം സഫലമായതായി ഞാൻ കരുതുന്നു'. എന്നാണ് കജോൾ മറുപടി നൽകിയത്. 

Read More : ഹിറ്റ് സിനിമകളിലെ നായകൻ, ഉറ്റ സുഹൃത്ത്: ഷാരൂഖിന്റെ പ്രതിസന്ധിയിൽ മൗനം പാലിച്ച് കജോൾ; വിമർശനം

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ ജയിൽമോചിതനായി തിരിച്ചെത്തിയതും കഴിഞ്ഞ ദിവസമായിരുന്നു. 22 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ആര്യൻ വീട്ടിൽ തിരിച്ചെത്തിയത്. 

ആര്യന്റെ അറസ്റ്റിന് പിന്നാലെ ബോളിവുഡിലെ സഹപ്രവർത്തകിൽ പലരും ഷാരൂഖിന് പരസ്യപിന്തുണയുമായി രം​ഗത്തെത്തിയപ്പോഴും കജോൾ മൗനം പാലിച്ചതും ആരാധകരെ ചൊടിപ്പിച്ചിരുന്നു. 


content highlights : Kajol clarifies Why She Didn't Wish Shah Rukh Khan On His Birthday