നടി കാതല്‍ സന്ധ്യക്ക് പെണ്‍കുഞ്ഞു പിറന്നു. സന്ധ്യയുടെ സുഹൃത്തും നടിയുമായ സുജ വരുണിയാണ് ഫേസ്ബുക്കിലൂടെ സന്തോഷവാര്‍ത്ത ലോകവുമായി പങ്കുവച്ചത്.
ബാലാജി ശക്തിവേല്‍ സംവിധാനം ചെയ്ത കാതല്‍ എന്ന ചിത്രത്തിലൂടെയാണ് സന്ധ്യ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ചിത്രം വന്‍ വിജയമായപ്പോള്‍ സന്ധ്യ പിന്നീട് കാതല്‍ സന്ധ്യയെന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി നാല്‍പ്പതിലധികം ചിത്രങ്ങളില്‍ സന്ധ്യ വേഷമിട്ടു. സൈക്കിള്‍, ട്രാഫിക്, വേട്ട തുടങ്ങിയവയായിരുന്നു സന്ധ്യയുടെ പ്രധാന മലയാള ചിത്രങ്ങള്‍.
2015 ഡിസംബറിലായിരുന്നു സന്ധ്യയുടെ വിവാഹം. ചെന്നൈയില്‍ ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരനാണ് ഭര്‍ത്താവ്.